സോളാര്‍ പാനല്‍ അഴിമതി: ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി; ത്വരിത പരിശോധനയ്ക്ക് പോലും യോഗ്യതയില്ലാത്തതാണ് പരാതി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചുള്ള സ്വകാര്യ ഹര്‍ജിയാണ് കോടതി തള്ളിയത്.

തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിച്ചായിരുന്നു കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ സമീപിച്ചിരുന്നത്. തുറമുഖ വകുപ്പിന് കീഴിലെ ഒഫീസുകളില്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ നാല് കോടിരൂപയുടെ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായ സിഡ്‌കോയും കെല്‍ട്രോണുമാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ കോടതി, സ്വകാര്യ ഹര്‍ജിയില്‍ ആരോപിച്ച ക്രമക്കേടും ഗൂഡാലോചനയും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

ത്വരിത പരിശോധനയ്ക്ക് പോലും യോഗ്യതയില്ലാത്തതാണ് പരാതിയെന്ന് കോടതി വിലയിരുത്തി. തെളിവുകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചിട്ടും പരാതിക്കാരന്‍ പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു. തികച്ചും അനാവശ്യമായ ഈ പരാതി സമയ നഷ്ടമുണ്ടാക്കിയെന്നും വ്യക്തമാക്കിയാണ്, ജേക്കബ് തോമസിനെതിരായ ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News