ഹിന്ദുസന്യാസിയുടെ കപടമുഖം വെളിവാക്കിയ യുവ ഡോക്ടര്‍ അറസ്റ്റില്‍; അതിഖ് അഫ്‌സല്‍ പരസ്യപ്പെടുത്തിയത് സന്യാസി മാംസം വാങ്ങുന്ന ചിത്രം

ഭോപ്പാല്‍: ഹിന്ദു സന്യാസി മാംസം വാങ്ങുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവ ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാല്‍ ജാബുവ സ്വദേശിയായ അതിഖ് അഫ്‌സല്‍ ഖാനാണ് അറസ്റ്റിലായത്. മാംസം വാങ്ങുന്ന സന്യാസിയുടെ ചിത്രം ‘റഹീമിന്റെ കടയില്‍ നിന്ന് രാം (സ്വാമിയുടെ പേര്) പച്ചക്കറി വാങ്ങുന്ന അപൂര്‍വ ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്.

അപകീര്‍ത്തികരമായ ചിത്രം പോസ്റ്റ് ചെയ്‌തെന്ന കുറ്റംചുമത്തിയാണ് കോട്വാലി പൊലീസ് അതിഖ് ഖാനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്ന് വരെ അതിഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റാം എന്ന പദം ഉപയോഗിച്ചതിലൂടെ ഹിന്ദു വികാരം വൃണപ്പെടുത്തിയെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അനില്‍ ഹേംരാജ് പ്രജാപതി എന്നയാളുടെ പരാതിയിലാണ് അതിഖിനെ അറസ്റ്റുചെയ്തതെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News