കൊല്ലം ഡിസിസി ഓഫീസിനുള്ളില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റിന് അയിത്തം; വിഷ്ണു വിജയനെ പടിക്ക് പുറത്താക്കിയത് ബിന്ദു കൃഷ്ണ; ഗതികെട്ട് ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടില്‍ സ്ഥാനാരോഹണം

കൊല്ലം: എ, ഐ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്റെ സ്ഥാനാരോഹണം ഡിസിസിയുടെ പടിക്കു പുറത്തേക്ക് മാറ്റി. ഐ ഗ്രൂപ്പ് നേതാവ് എഎ സമദിന്റെ വീട്ടിലാണ് സ്ഥാനാരോഹണം നടന്നത്. കെഎസ്‌യുവിന്റെ ചരിത്രത്തിലാദ്യമായാണ് ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിന് ഡിസിസിയില്‍ സ്ഥാനാരോഹണത്തിന് അവസരം നിഷേധിക്കുന്നത്.

ഇന്നലെ കെഎസ്‌യു ജില്ലാ പ്രസിഡന്റായി സ്ഥാനം ഏല്‍ക്കാന്‍ ഡിസിസിയില്‍ അനുവാദം ചോദിച്ച വിവരം അറിഞ്ഞ ഐ, എ ഗ്രൂപ്പുകള്‍ ചടങ്ങ് തടയുമെന്ന് ഭീഷണി മുഴക്കിയതോടെ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അനുമതി നിേേഷധിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മുട്ടയെറിയുകയും ചെയ്ത കേസിലെ പ്രതിയെ സംഘടനാ വിരുദ്ധനടപടിക്ക് വിധേയമായി ആറു വര്‍ഷത്തേക്ക് പുറത്താക്കിയ സാഹചര്യത്തില്‍ വിഷ്ണു വിജയനെ ഡിസിസിയില്‍ സ്ഥാനാരോഹണത്തിന് പ്രവേശിപ്പിക്കരുതെന്നായിരുന്നു ബിന്ദുകൃഷ്ണ, എംഎം നസീര്‍, എ ഗ്രൂപ് വിഭാഗങ്ങളുടെ നിലപാട്.

ഇതിനെ തുടര്‍ന്ന് ഐഎന്‍ടിയുസി നേതാവ് എഎ സമദിന്റെ വസതിയില്‍ വച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റായി വിഷ്ണു വിജയന്‍ ചുമതല ഏല്‍ക്കുകയായിരുന്നു രമേഷ് ചെന്നിത്തല ഇടപെട്ടതിനെ തുടര്‍ന്ന് ബിന്ദുകൃഷ്ണ ചടങ്ങില്‍ പങ്കെടുത്തു. ഐ.എ ഗ്രൂപ്പുകള്‍ക്കെതിരെ അട്ടിമറി വിജയമാണ് വിഷ്ണുവിജയന്‍ നേടിയത്. കെ.എസ്.യു തെരഞ്ഞെടുപ്പിനു മുമ്പു തന്നെ അച്ചടക്ക നടപടിക്ക് വിധേയനായ വിഷ്ണുവിന് മത്സരിക്കാന്‍ അവസരം നല്‍കരുതെന്ന് കാട്ടി ഐ, എ ഗ്രൂപ്പുകള്‍ വരണാധികാരിക്ക് പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here