കൈരളി ടിവി ജ്വാല പുരസ്‌ക്കാരപ്രഖ്യാപനം തുടരുന്നു; സാമൂഹ്യോന്മുഖ യുവസംരംഭക അഞ്ജലി ചന്ദ്രന്‍, നവാഗത യുവസംരംഭക ഇന്ദു അയ്യപ്പന്‍

കൊച്ചി: യുവ വനിതാ സംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌ക്കാര വിതരണം ആരംഭിച്ചു. വ്യവസായ മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കൈരളി ടിവി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. കൈരളി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.

സമൂഹത്തില്‍ ഇടപെടാന്‍ എങ്ങനെ കഴിയും എന്ന തിരിച്ചറിവാണ് മാധ്യമധര്‍മം. അതിന്റെ ഭാഗമാണ് കൈരളിയുടെ ഇടപെടല്‍. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തിലാണ് ജ്വാല അവാര്‍ഡെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നവസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുമെന്നും ഇതിനായി നിയമഭേദഗതി നടത്തുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത എസി മൊയ്തീന്‍ പറഞ്ഞു.

സാമൂഹ്യോന്മുഖ യുവസംരംഭകയ്ക്കുള്ള പുരസ്‌കാരത്തിന് അഞ്ജലി ചന്ദ്രനെ തെരഞ്ഞെടുത്തു. നവാഗത യുവസംരംഭകയ്ക്കുള്ള ജ്വാല അവാര്‍ഡിന് ഇന്ദു അയ്യപ്പന്‍ അര്‍ഹയായി. ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് മാളു ഷെയ്ക്ക് അര്‍ഹയായി.

തിരുവനന്തപുരം മുന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക, ജി വിജയരാഘവന്‍, ലക്ഷ്മി മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News