മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കെഎസ്‌യുക്കാരനെതിരെ പരാതി; ‘ബാങ്ക് വിളി അവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്ന് പ്രചരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കെഎസ്‌യു പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി. തിരുവനന്തപുരം പാലോട് സ്വദേശി വടക്കന്‍വീട്ടില്‍ ആന്റണിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ഗോപീകൃഷ്ണനാണ് പരാതി നല്‍കിയത്.

ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തോട് കൂടിയുള്ളതാണ് വിവാദപരാമര്‍ശം. പുലര്‍ച്ച മുസ്ലീംപള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി അവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും അതിനാല്‍ അത് നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് മുസ്ലീം സമുദായം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ആന്റണിയുടെ പ്രചരണം.

ഇതിനെതിരെയാണ് ഗോപീകൃഷ്ണന്‍ പരാതി നല്‍കിയത്. ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണ് പാലോട്. അതിനാല്‍ വര്‍ഗീയത പടര്‍ത്താന്‍ ഈ പ്രചരണം കാരണമാകുമെന്നും ഇതിന് മുമ്പും നിരവധി തവണ ആന്റണി ഇത്തരത്തില്‍ ഫേസ് ബുക്കിലൂടെ വ്യാജപ്രചരണം നടത്തിയിട്ടുണ്ടന്നും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News