ഇന്ത്യക്ക് പാക് ക്യാപ്റ്റന്റെ മറുപടി

പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം വേണ്ടെന്നു വച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തോട് രാജ്യം സമ്മിശ്രമായാണ് പ്രതികരിച്ചത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഏറെ രൂക്ഷമാണ്. പ്രത്യേകിച്ചും പാക് കളിക്കാരില്‍ നിന്ന്. ഏറ്റവും നിശിതമായി വിമര്‍ശനവും പരിഹാസവും വന്നിരിക്കുന്നത് പാക് ഏകദിന ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസില്‍ നിന്നാണ്.

ഇന്ത്യക്ക് പാകിസ്ഥാനുമായി കളിക്കാന്‍ പേടിയായതിനാലാണ് ഈ ഒളിച്ചോട്ടമെന്നാണ് പാക് ക്യാപ്റ്റന്റെ വിമര്‍ശനം. അതേസമയം ഇന്ത്യയുമായി ഏറ്റുമുട്ടുന്നതിലുള്ള ആവേശവും ക്യാപ്റ്റന്‍ മറച്ചുവയ്ക്കുന്നില്ല. ‘ഇന്ത്യയുമായി കളിക്കുന്നത് ഏറ്റവും രസകരമായ കാര്യമാണ്’ സര്‍ഫ്രാസ് നവാസ് പറയുന്നു. ഏതായാലും സര്‍ഫ്രാസ് നവാസിന്റെ വിമര്‍ശനത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാനുമായി ദുബായില്‍ കളിക്കാന്‍ അനുവദിക്കണമെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിര്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. നിലവിലെ കാശ്മീരിന്റെ സാഹചര്യത്തില്‍ പാകിസ്ഥാനുമായി കളിക്കുന്നത് അനുചിതമെന്നാണ് ഇതിന് ന്യായീകരണമായി അദ്ദേഹം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News