സാമൂഹ്യ സേവനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് കോടിയേരി; ഫാക്ടറികൾ മാലിന്യ സംസ്ക്കരണത്തിന് സംവിധാനമുണ്ടാക്കണം

തിരുവനന്തപുരം: സാമൂഹ്യ സേവനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് കോടിയേരി ബാലകൃഷ്ണൻ. എറണാകുളം ജില്ലയിൽ സിപിഐഎം നടപ്പിലാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കോടിയേരി. തമ്മനം, നായത്തോട്, കുമ്പളം എന്നിവിടങ്ങളിലെ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.

കൊച്ചി തമ്മനം കൂത്താപ്പടിയിലെ താളിക്കുളം, കോടിയേരിയുടെ നേതൃത്വത്തിൽ  വൃത്തിയാക്കിക്കൊണ്ടാണ് ജില്ലയിലെ ജനകീയ ജലസംരക്ഷണ പരിപാടിക്ക് തുടക്കമായത്. ഫാക്ടറികൾ മാലിന്യ സംസ്ക്കരണത്തിന് സംവിധാനമുണ്ടാക്കണമെന്ന് കോടിയേരി പറഞ്ഞു. കേരളത്തിലെ 44 നദികളും മാലിന്യമുക്തമാക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ യജ്ഞത്തിൽ പങ്കാളികളാകണമെന്നും കോടിയേരി പറഞ്ഞു.

ജില്ലാ സെക്രട്ടറി പി രാജീവ്, അഡ്വ. സതീഷ് തുടങ്ങിയവർ പങ്കെടുത്തു. കുമ്പളം ,നായത്തോട് എന്നിവിടങ്ങളിലെ ശുദ്ധീകരണ പ്രവർത്തനവും കോടിയേരി നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ 40 ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.

ജനകീയ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം. മഴക്കാലത്ത് കിണറുകൾ റീചാർജ് ചെയ്യുന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്ക്കരിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News