മുത്തലാഖ് കേസില്‍ വിശദമായ വാദം മെയ് 11ന് ആരംഭിക്കുമെന്ന് സുപ്രീംകോടതി; കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍ അദ്ധ്യക്ഷനായ ബഞ്ച്

ദില്ലി: മുത്തലാഖ് കേസില്‍ വിശദമായ വാദം മെയ് 11 മുതല്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. തുടര്‍ച്ചയായി ദിവസങ്ങളില്‍ വാദം കേള്‍ക്കും. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണോ മുത്തലാഖെന്ന് സുപ്രീംകോടതി പരിശോധിക്കും.

മനുഷ്യാലവകാശ ലംഘനമായതിനാല്‍ 20 ഓളം മുസ്ലീം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമന്ത്രാലയം നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ മുസ്ലീം വ്യക്തി നിയമങ്ങള്‍ കാലാനുസൃതമായി മാറ്റാനാകില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News