ചെന്നിത്തലാജിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിനെ അറിയില്ല; പക്ഷെ സച്ചിന്‍ തന്തൂല്‍ക്കറിനെ അറിയാം: കാണാം കോക്ടെയില്‍

പ്രതിപക്ഷ നേതാവും കൂട്ടരും നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ ഇടത്തോട്ടും വലത്തോട്ടും തിരിയാനാവാത്ത വിധം വളഞ്ഞിട്ടു പിടിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ നോക്കി പഠിക്കാനാണ് രവീന്ദ്രനാഥിന് ചെന്നിത്തലാജി നല്‍കുന്ന ഉപദേശം. രവീന്ദ്രനാഥിനെ ഇതില്‍പ്പരം അപമാനിക്കാനുണ്ടോ ചെന്നിത്തലാജി. റബ്ബിനെ നോക്കി പഠിക്കാന്‍ പറയുന്നത് വലിയ നാണക്കേടാണെന്ന് ചെന്നിത്തലാജിക്ക് നന്നായറിയാം. അതുകൊണ്ട് തന്നെയാവണം മന്ത്രി നാണം കെട്ടോട്ടെ എന്ന് കരുതി ഈ വേല ചെന്നിത്തല കാണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here