കൊച്ചി : മുന്‍കാലങ്ങളില്‍ സത്യസന്ധമായ വാര്‍ത്തയായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിടുന്നതെന്ന് കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി. ഇക്കാലത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നേരെ തിരിച്ചാണ്. ആദ്യം വാര്‍ത്ത വന്നതിന് ശേഷമാണ് വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
വാര്‍ത്ത സത്യസന്ധമായി എത്തിക്കുക എന്നതാണ് കൈരളി – പീപ്പിള്‍ടിവി നടത്തുന്ന മാധ്യമ പ്രവര്‍ത്തനം. വാര്‍ത്ത നല്‍കിയതിന് ശേഷം സത്യം അന്വേഷിക്കുകയല്ല കൈരളി ചെയ്യുന്നത്. കൈരളി അതിന് തുനിയാറില്ല. അത്തരം ആക്ഷേപത്തിന് അപവാദമാണ് കൈരളിയെന്നും ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു.
കൈരളി പീപ്പിള്‍ ടിവിയുടെ ജ്വാല പുരസ്‌കാര വേദിയിലാണ് സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. വലിയ താരങ്ങളെ വച്ച് ചലച്ചിത്ര നിശകള്‍ നടത്താനുള്ള താല്‍പര്യം കൈരളി ടിവിക്കില്ല. അതിജീവനത്തിന്റെ ഭാഗമായ വാര്‍ത്തകളാണ് കൈരളി മുന്നോട്ടുവയ്ക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
കാര്‍ഷിക പുരസ്‌കാരം, സംരംഭക പുരസ്‌കാരം, ഭിന്നശേഷിയുള്ളവര്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതിലൂടെ കൈരളി ടിവിയുടെ നിലപാട് വ്യക്തമാണ്. കൈരളി ടിവി മുന്നോട്ടുവയ്ക്കുന്ന പുരസ്‌കാര ജേതാക്കളെപ്പറ്റി സമൂഹത്തില്‍ ആര്‍ക്കും രണ്ട് പക്ഷമില്ല. – മമ്മൂട്ടി പറഞ്ഞു.
ഓരോ ജ്വാല ജേതാക്കളും പുരസ്‌കാരം അര്‍ഹിക്കുന്നവരാണ്. സാമൂഹ്യ സേവനത്തിന്റെ പാതയിലൂടെ നടക്കുന്നവരാണ് ജേതാക്കളില്‍ പലരും. സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് കൈരളി ഏറ്റെടുക്കുന്നത്. അത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്നന്നും മമ്മൂട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here