കൈരളി ടിവി ജ്വാല പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; അഞ്ജലി ചന്ദ്രന്‍, ഇന്ദു അയ്യപ്പന്‍, മനീഷ പണിക്കര്‍, രൂപ ജോര്‍ജ് എന്നിവര്‍ ജേതാക്കള്‍; മാളു ഷെയ്ക്കിന് ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം

കൊച്ചി: യുവ വനിതാ സംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. സാമൂഹ്യോന്മുഖ യുവസംരംഭകയ്ക്കുള്ള പുരസ്‌കാരത്തിന് അഞ്ജലി ചന്ദ്രനെ തെരഞ്ഞെടുത്തു. നവാഗത യുവസംരംഭകയ്ക്കുള്ള ജ്വാല അവാര്‍ഡിന് ഇന്ദു അയ്യപ്പന്‍ അര്‍ഹയായി. മുഖ്യധാര യുവസംരംഭകയ്ക്കുള്ള ജ്വാല അവാര്‍ഡിന് മനീഷ പണിക്കര്‍ അര്‍ഹയായി. ബിസിനസ് കുടുബത്തില്‍ നിന്നുള്ള സംരംഭകയ്ക്കുള്ള അവാര്‍ഡിന് രൂപ ജോര്‍ജും അര്‍ഹയായി. ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് മാളു ഷെയ്ക്ക് അര്‍ഹയായി.

തിരുവനന്തപുരം മുന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക, ജി വിജയരാഘവന്‍, ലക്ഷ്മി മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

വ്യവസായ മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കൈരളി ടിവി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ തുടങ്ങി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

സമൂഹത്തില്‍ ഇടപെടാന്‍ എങ്ങനെ കഴിയും എന്ന തിരിച്ചറിവാണ് മാധ്യമധര്‍മം. അതിന്റെ ഭാഗമാണ് കൈരളിയുടെ ഇടപെടല്‍. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തിലാണ് ജ്വാല അവാര്‍ഡെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നവസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുമെന്നും ഇതിനായി നിയമഭേദഗതി നടത്തുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത എസി മൊയ്തീന്‍ പറഞ്ഞു.

സത്യസന്ധമായ വാര്‍ത്ത എത്തിക്കുകയാണ് കൈരളിയുടെ നിലപാടെന്ന് ചെയര്‍മാന്‍ മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here