സമൂഹത്തോടു മാപ്പു പറഞ്ഞ് സിഇഒ അജിത് കുമാർ; ശശീന്ദ്രനെ കെണിയിൽ പെടുത്തിയത് വീട്ടമ്മയല്ല മാധ്യമപ്രവർത്തക; നടന്നത് സ്റ്റിംഗ് ഓപ്പറേഷൻ എന്നും സിഇഒ

തിരുവനന്തപുരം : എകെ ശശീന്ദ്രന്‍ രാജിവെച്ച ഫോണ്‍ കെണിയില്‍ മാപ്പു പറഞ്ഞ് മംഗളം ടെലിവിഷന്‍. സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇത് ഏറ്റെടുത്തത്. സ്റ്റിംഗ് ഓപ്പറേഷന്‍ ആണ് ഇതെന്നും മംഗളം ടെലിവിഷന്‍ സിഇഒ അജിത് കുമാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം ചാനലിലൂടെയാണ് ആര്‍ അജിത് കുമാര്‍ ഇ്ക്കാര്യം വെളിപ്പെടുത്തിയത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെട്ട എട്ടംഗ എഡിറ്റോറിയല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഓപ്പറേഷന്‍ ഏറ്റെടുക്കാന്‍ മംഗളത്തിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സ്വയം സന്നദ്ധയാവുകയായിരുന്നു. സംഭവിച്ച തെറ്റുകള്‍ ഏറ്റുപറയുന്നു. ഓപ്പറേഷന്‍ ഏറ്റെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. ഇക്കാര്യം മറ്റാരും അറിഞ്ഞിട്ടുമില്ലെന്നും മംഗളം സിഇഒ ആര്‍ അജിത് കുമാര്‍ വെളിപ്പെടുത്തി.

രാത്രി 9.30നാണ് സിഇഒ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. എകെ ശശീന്ദ്രനെതിരായ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും സിഇഒ പറയുന്നു. ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നു. ഇനി ഇത്തരം ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ ഏറ്റെടുക്കില്ലെന്നും ആര്‍ അജിത് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോടും െൈകയുഡബ്ല്യൂജെയോടും മറ്റ് മാധ്യമ സംഘടനകളോടും മാധ്യമ സമൂഹത്തോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ പറഞ്ഞു.

എകെ ശശീന്ദ്രന്‍ ഫോണ്‍ ചെയ്തത് വീട്ടമ്മയാണെന്നും സംഭവത്തിന് പിന്നില്‍ മാധ്യമ പ്രവര്‍ത്തകയല്ലെന്നും ആണ് ചാനല്‍ ഇതുവരെ സ്വീകരിച്ച നിലപാട്. സംഭവത്തിന് പിന്നില്‍ ഹണി ട്രാപ് അല്ല എന്നും ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ളവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍നിന്ന് തികച്ചും വിരുദ്ധമാണ് ഇന്ന് സ്വീകരിച്ച നിലപാട്.

ഫോണ്‍ വിളിയുടെ എഡിറ്റ് ചെയ്ത ശബ്ദരേഖ പുറത്തുവന്നതോടെ മന്ത്രി സ്ഥാനത്തുനിന്ന് എകെ ശശീന്ദ്രന്‍ രാജിവെച്ചിരുന്നു. പിന്നാലെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി വിരമിച്ച ജഡ്ജിയെയും ചുമതലപ്പെടുത്തി. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെ നിരവധി പേര്‍ പരാതി ഉന്നയിക്കുകയും ചെയ്തു.

ഇതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘമാണ് ചാനലിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കുക. ഇതില്‍ ഗൂഡാലോചനയുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News