ജ്വാല നവാഗത യുവസംരംഭക പുരസ്‌കാരം നേടി ഇന്ദു അയ്യപ്പന്‍; പുരസ്‌കാര നേട്ടം വൈദ്യുതി ലാഭിക്കുന്ന സംരംഭത്തിന്; ഇംപള്‍സ് ഇന്റലിജന്റ് പവര്‍ സേവര്‍ യാഥാര്‍ഥ്യത്തിലേക്ക്

ട്രിച്ചി എന്‍ഐടി യില്‍ നിന്ന് എംടെക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ജിനീയറിംഗില്‍ ഒന്നാം റാങ്ക് നേടിയ ഇന്ദു 3 വര്‍ഷക്കാലം എല്‍ആന്റ്ടി ഇന്‍ഫ്രാ സ്ടകചറില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുമ്പോഴും ഒരു സ്റ്റാര്‍ട്ടപ്പ് ആയിരുന്നു മനസ്സ് നിറയെ.

2016 ജനുവരി ഒന്നിന് വൈദ്യുതി ലാഭിക്കാനുള്ള ഇംപള്‍സ് ഇന്റലിജന്റ് പവര്‍ സേവര്‍ എന്ന ഉപകരണത്തിന്റെയും പ്രോഡ് നെക്സ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെയും പിറവിയിലൂടെ ആ പുത്തന്‍ ആശയം യാഥാര്‍ത്ഥ്യമായി. കമ്പ്യൂട്ടറും ടെലിവിഷനും ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന ഇംപള്‍സ് ഇന്റലിജന്റ് പവര്‍ സേവര്‍ എന്ന ഉപകരണം ഏപ്രില്‍ ഒന്നിന് ഔദ്യോഗികമായി പുറത്തിറങ്ങും.

 

ഇന്ദുവിന്റെ നേതൃത്തില്‍ 11 പേരുടെ കൂട്ടായ്മയില്‍ തിരുവനന്തപുരം കാരക്കോണത്തെ സ്ഥാപനത്തില്‍ നിന്നാണ് ഇംപള്‍സ് പുറത്തിറങ്ങുക. നാസ്‌കോമിന്റെയും സിഐഎയുമടക്കമുള്ള സ്ഥാപനങ്ങളുടെ ഇന്നൊവേഷന്‍ അവാര്‍ഡ് പട്ടികയില്‍ ഇടം നേടിയ ഇന്ദുവിന്റെ സ്റ്റാര്‍ട്ടപ്പ് പുത്തന്‍ ആശയങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News