രൂപ ജോര്‍ജ്ജിന് ബിസിനസ് കുടുബത്തില്‍ നിന്നുള്ള സംരംഭകയ്ക്കുള്ള ജ്വാല പുരസ്‌കാരം; സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ കുടുംബത്തില്‍ നിന്ന് പാചക രംഗത്തേക്ക്; കലാ രംഗത്തും സേവന രംഗത്തും രൂപ ജോര്‍ജ്ജ് സജീവം

ഷൊര്‍ണ്ണൂരിലെ പ്രമുഖ ബിസിനസ് കുടുംബത്തില്‍ നിന്നുമുള്ള രൂപ ജോര്‍ജ് വിവാഹം കഴിച്ച് എത്തിയത് സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ പ്രമുഖരായ ബേബി മറൈന്‍ ഇന്റര്‍ നാഷണല്‍ കുടുംബത്തിലേക്കാണ്. പാചകരംഗത്തെ കൈപുണ്യം കൈമുതലാക്കി ആ രംഗത്ത് സജീവമായി. ഫോര്‍ട്ട് കൊച്ചിയിലുള്ള ‘ഏഷ്യന്‍ കിച്ചണ്‍ ബൈ ടോക്കിയോ ബേ’ എന്ന പാന്‍ ഏഷ്യന്‍ റസ്റ്റൊറന്റിന്റെ മാനേജിംഗ് ഡയറക്ടറാണ് രൂപ.

പാചകക്കുറിപ്പുകളുടെ ഒരു പുസ്തകവും രൂപ ജോര്‍ജ്ജ് പ്രസിദ്ധീകരിച്ചു. നിരവധി വേദികളില്‍ ഭരതനാട്യവും വീണയും അവതരിപ്പിക്കാറുണ്ട്. സാമൂഹ്യ സേവനരംഗത്തും രൂപ സജീവമാണ്. നോര്‍ത്ത് പരവൂരിലെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും എറണാകുളം തമ്മനത്തെ സഹൃദയ വെല്‍ഫയര്‍ സര്‍വീസസിന്റെയും ഗുഡ്‌വില്‍ അംബാസിഡറാണ് രൂപ ജോര്‍ജ്ജ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here