മാളു ഷെയ്ക നേടിയത് ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരം; അനാഥത്വവും ആത്മഹത്യാ മുനമ്പും കടന്ന് ജീവിതത്തിലേക്ക്; ബഹുമുഖ പ്രതിഭയുടെ അടുത്ത ലക്ഷ്യം സിവില്‍ സര്‍വീസ്

അനാഥത്വത്തില്‍ നിന്നും ആത്മഹത്യാ മുനമ്പിലേക്കും അവിടെ നിന്നും ജീവിതത്തിലേക്കും നടന്നു കയറിയ മാളു ഷെയ്ക്ക. അമ്മയും അച്ഛനും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി തനിച്ചാക്കിപ്പോയപ്പോള്‍ ആലുവാപ്പുഴയില്‍ അവസാനിക്കേണ്ടതായിരുന്നു ആ കൊച്ചു ജീവിതം. രാത്രി കാലങ്ങളില്‍ ഉറക്കമൊഴിഞ്ഞും പകല്‍ പല ജോലികള്‍ ചെയ്തും പത്താം ക്ലാസും പ്ലസ് ടുവും ബി കോമും.

മാളു ഷെയ്ക്ക് ഈ ചെറിയ ജീവിതത്തിനിടെ പഠിച്ച വലിയ കാര്യങ്ങള്‍ നമുക്കും മാതൃകയാക്കാം. വീട്ടുജോലിക്കാരി, ഇന്‍ഷുറന്‍സ് അഡൈ്വസര്‍, ഡ്രൈവിംഗ് പരിശീലക, കണ്ടെയ്‌നല്‍ ഡ്രൈവര്‍, നീന്തല്‍ പരിശീലക ഇങ്ങനെ പല വേഷങ്ങള്‍ കെട്ടി. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറായപ്പോള്‍ മൂക്കത്ത് വിരല്‍ വച്ചവര്‍ക്കു മുന്നില്‍ ഒരു ചിരിയോടെ നിന്നു മാളു ഷെയ്ക്ക.

 

കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായുള്ള ജീവിത യാത്രക്കിടെ പല ദേശക്കാരായ ഡ്രൈവര്‍മാരുമായുള്ള പരിചയത്തിലൂടെ മാത്രം 7 ഭാഷകള്‍ സ്വായത്തമാക്കി. 19-ാം വയസ്സില്‍ സ്വന്തമായി ഒരു കാര്‍ വാങ്ങി. ഇന്ത്യന്‍ സിവില്‍ സര്‍വീസാണ് മാളു ഷെയ്ക്കയുടെ അടുത്ത ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News