വയനാട്ടിൽ അന്തരീക്ഷത്തിനൊപ്പം മണ്ണിനടിയിലും താപനില ഉയരുന്നു; മണ്ണിനടിയിൽ 42 ഡിഗ്രി വരെ ഉയർന്ന ചൂട്; സൂക്ഷ്മ ജീവികൾ നാശത്തിലേക്ക്

വയനാട്: അന്തരീക്ഷത്തിനൊപ്പം മണ്ണിനടിയിലെ താപനില കൂടി ഉയരുന്ന പ്രതിഭാസമാണ് വയനാട്ടിലിപ്പോൾ. അന്തരീക്ഷ ഊഷ്മാവ് 35 ഡിഗ്രിയിലെത്തിയപ്പോൾ, മണ്ണിനടിയിലെ ചൂട് 42 ഡിഗ്രി സെൽഷ്യസ് വരെയാണ്. മണ്ണിനടിയിലെ സൂക്ഷ്മ ജീവികളുടെ നാശത്തിലേക്കാണ് വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം എത്തി നിൽക്കുന്നത്.

ഓരോ വർഷം കഴിയുംതോറും അന്തരീക്ഷത്തിൽ ചൂട് കൂടുന്ന അവസ്ഥയാണ് വയനാട്ടിൽ. കഴിഞ്ഞ പത്തു വർഷത്തിനിടെ കൂടിയ ചൂടിൽ ഏഴ് ഡിഗ്രിയുടെ വർധനവാണുണ്ടായത്. ഈ വർഷം മാർച്ചിൽ കൂടിയ ചൂട് 35 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.

എന്നാൽ, മണ്ണിനടിയിൽ ചൂട് കൂടുന്നതാണ് കാർഷിക മേഖലയ്‌ക്കൊപ്പം വിദഗ്ധരെയും ആശങ്കയിലാക്കുന്നത്. കാർഷിക മേഖലയെ പൂർണമായും തകർക്കുന്ന തരത്തിലാണ് മണ്ണിനടിയിൽ ചൂട് കൂടുന്നത്. 38 ഡിഗ്രി സെൽഷ്യസ് ശരാശരിയുണ്ടായിരുന്ന ചൂടാണ് മാർച്ചിലെത്തിയപ്പോൾ തന്നെ 42 ഡിഗ്രിയിൽ എത്തിയത്. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ അന്തരീക്ഷ ഊഷ്മാവ് ഇത്തവണ റെക്കോർഡിലെത്തും. ഒപ്പം മണ്ണിനടിയിലെ ചൂടിനും കാര്യമായ വർധനവുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here