ശശീന്ദ്രനെ ഹണിട്രാപ്പിൽ കുടുക്കിയതിൽ അജിത് കുമാറിനെതിരെ കേസ്; അജിത് അടക്കം 9 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തി; ഐടി ആക്ടും ഗൂഢാലോചനാ കുറ്റവും ചുമത്തി

തിരുവനന്തപുരം: ശശീന്ദ്രനെ ഹണിട്രാപ്പിൽ കുടുക്കി അപമാനിച്ച സംഭവത്തിൽ മംഗളം ചാനൽ മേധാവി അജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. സിഇഒ അജിത് കുമാർ അടക്കം 9 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്. ഐടി ആക്ടും ഗൂഢാലോചനാ കുറ്റവും ചുമത്തി പ്രത്യേക അന്വേഷണസംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കേസിൽ അന്വേഷണത്തിനായി ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിൽ ആറംഗ സംഘമാണ് പ്രത്യേകസംഘമായി കേസ് അന്വേഷിക്കുന്നത്. ഹൈടെക് സെൽ ഡിവൈഎസ്പി ബി.ജൂമോനാണ് അന്വേഷണ ചുമതല. നാലു പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജുഡീഷ്യൽ അന്വേഷണത്തിന് സമാന്തരമായിട്ടാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

ശശീന്ദ്രനെതിരെ മംഗളം ചാനൽ പുറത്തുവിട്ട ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം കൂടി ആരംഭിച്ചിരിക്കുന്നത്. ഇതുവരെ വിവാദവുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ശശീന്ദ്രനൊപ്പം നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയുടെ സഹോദരൻ പരപ്പനങ്ങാടി പൊലീസിൽ നൽകിയ പരാതിയാണ് ഒന്ന്.

ഈ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടി നേരിട്ട് മുഖ്യമന്ത്രിക്കയച്ച പരാതി ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു. തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണം തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു വാർത്തയുടെ സംപ്രേഷണമെന്ന് ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന പരാതിയും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിലേക്കു പൊലീസ് കടന്നത്.

എൻസിപി യുടെ യുവജന വിഭാഗം നൽകിയ പരാതിയുടെ അട്സ്ഥാനത്തിൽ സൈബർ സെല്ലും അന്വേഷണമാരംഭിച്ചു. സംഭവത്തിൽ കൂടുതൽ പരാതികളുടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണവും ആരംഭിച്ചത്. ഉടൻ തന്നെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News