ദാഹിച്ചു വലഞ്ഞെത്തിയ സർപ്പരാജാവിനു ദാഹജലം കൊടുത്ത് വനപാലകർ; സന്തോഷത്തോടെ മടങ്ങുന്ന രാജവെമ്പാല; സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന വീഡിയോ

എനിക്ക് ദാഹിക്കുന്നു… കുടിവെളളം തരൂ… എന്നു പറഞ്ഞു ഒരതിഥി വനപാലകരുടെ അടുത്തെത്തി. ദാഹിച്ചു വലഞ്ഞെത്തിയ ആ അതിഥി മറ്റാരുമല്ല, ഉഗ്രവിഷമുളള സർപ്പരാജാവ് രാജവെമ്പാല. വനപാലകർ വെളളം കൊടുത്തതോടെ ദാഹം മാറ്റി കിംഗ് കോബ്ര സന്തോഷത്തോടെ മടങ്ങി.

കർണാടകയിലെ കൈഗ ഗ്രാമത്തിലാണ് കുടിവെളളത്തിനായി ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് വനപാലകർ കുപ്പിവെളളം നൽകിയത്. വെള്ളം കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പാമ്പ് കുപ്പിയിൽ നിന്നും വെളളം കുടിക്കുമ്പോൾ മറ്റൊരാൾ അതിന്റെ വാലിൽ പിടിച്ചിട്ടുണ്ട്. ദാഹം മാറിക്കഴിയുമ്പോൾ ആക്രമിച്ചേക്കുമോയെന്നു ഭയന്ന് പാമ്പു പിടുത്തക്കാർ ഉപയോഗിക്കുന്ന കമ്പിയും സുരക്ഷയ്ക്കായി വനപാലകൻ കയ്യിൽ കരുതിയിരുന്നു.

എന്നാൽ, യാതൊരു പ്രകോപനവും കൂടാതെ കൊച്ചുകുട്ടിയെപ്പോലെ കുപ്പിയിൽ നിന്നും വെളളം കുടിക്കുന്ന കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തി. പാമ്പിനെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അതികഠിനമായ വരൾച്ചയാണ് കർണാടകത്തിൽ ഇപ്പോഴുളളത്. ഇതോടെ കാടുകളിൽ നിന്നും ഭക്ഷണത്തിനും വെളളത്തിനുമായി വന്യമൃഗങ്ങളും ഇഴജന്തുക്കളും നാട്ടിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News