ചില ചിത്രങ്ങൾ അങ്ങനെയാണ്; കാമറ മനസ്സു കൊണ്ടെടുക്കുന്ന ജീവിതങ്ങൾ | Photo Gallery

വയനാട്: ചില ചിത്രങ്ങൾ അങ്ങനെയാണ്. കാണുന്ന മാത്രയിൽ സ്ഥലകാലങ്ങളെ വിട്ടെറിഞ്ഞ് നമുക്കൊപ്പം വരുന്നവ. ജീവിതങ്ങൾ എത്രയധികം പ്രദേശങ്ങൾ എത്രയധികം വിചിത്രതയിൽ പടർന്നു പോകുന്നുവെന്നും ഒപ്പം കൊണ്ടു പോകുന്നെന്നും നമ്മെ ചിന്തിപ്പിക്കുന്നവ. അത്തരം ചിത്രങ്ങളാണ് ഷിജു എസ് ബഷീർ എന്ന ഫോട്ടോഗ്രാഫറുടേത്. ഷിജു എസ് ബഷീർ ഒരു യാത്രികനാണ്. അയാൾ കാമറയ്‌ക്കൊപ്പം സഞ്ചരിക്കുന്നു.

001

002

ഒരുപക്ഷേ കാമറ അയാളെ വിളിച്ചുകൊണ്ട് പോകുന്നു എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. കാമറ അയാളെയും ആ ചിത്രങ്ങൾ നമ്മളേയും വിളിച്ചു കൊണ്ടുപോകുകയാണ്. ഒരു പുസ്തകം പോലെ ഷിജു എസ് ബഷീറിന്റെ ഓരോ ചിത്രങ്ങളും വിസ്തൃതമാണ്. ഒരുപക്ഷേ വിശദീകരണങ്ങൾ അത്തരം ചിത്രങ്ങൾക്ക് ഒരാവശ്യമേ ആകുന്നില്ല. എന്തെന്നാൽ കണ്ടു തീർക്കാനും കണ്ടു കഴിയാനുമുള്ളതല്ല അതിലെ ജീവിതവും രാഷ്ട്രീയവും.

003

004

005

006

കായംകുളം സ്വദേശിയായ ഷിജു എസ് ബഷീർ തിരുവനന്തപുരം കഴക്കൂട്ടത്താണ് താമസിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഫോട്ടോഗ്രഫിയിൽ താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം 2005-ൽ ജയിംസ് നാച്‌വെയുടെ ‘വാർ ഫോ?േട്ടാഗ്രഫർ’ എന്ന സിനിമ കണ്ടതോടെയാണ് ഈ മേഖലയിലേക്കു തിരിയുന്നത്. പിന്നീട് ആരംഭിച്ച ഒറ്റക്കണ്ണ് എന്ന ഫോട്ടോബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ മുഴുവൻ ശ്രദ്ധയും ഫോട്ടോഗ്രഫിയിലേക്കു കേന്ദ്രീകരിക്കുകയും ചെയ്തു.

0017 Wall Painting

0007 otta thirinju

0036A The rising sun

0018 Balancing Act yellow

ചിത്രങ്ങൾക്കായി നേപ്പാൾ, എത്യോപ്യ, വിയറ്റ്‌നാം തുടങ്ങി 17ഓളം രാജ്യങ്ങൾ ഇദ്ദേഹം സന്ദർശിച്ചു. 2004 മുതൽ ദുബായിൽ ഫോട്ടോ ജേർണലിസ്റ്റായും അഡ്വർടൈസിംഗ് ക്രിയേറ്റീവ് റൈറ്ററായും പ്രവർത്തിക്കുന്നു. തമിഴിൽ ‘ബോയ്‌സ്, ഹിന്ദിയിൽ ‘കോയി മിൽ ഗയ’ എന്നീ സിനിമകൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം, ദുബായ്, കൊച്ചി ബിനാലെ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

0036A The rising sun

0100 kannil kadal

0194 Circus Boy and Birds

0195 OLd lady Jodhpur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News