ദേശീയപാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടണം; വിധി ബാറുകള്‍ക്കും ബാധകം; വിധിയില്‍ വ്യക്തത വരുത്തി സുപ്രിംകോടതി

ദില്ലി : ദേശീയ – സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടണമെന്ന് സുപ്രിംകോടതി. ഇത് സംബന്ധിച്ച് നേരത്തെ നിലവിലുള്ള വിധിയില്‍ വ്യക്തത വരുത്തിയാണ് സുപ്രിംകോടതി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ദേശീയ പാതയോരത്തെ ബാറുകളും വിധിയുടെ പരിധിയില്‍ വരുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ദേശീയ – സംസ്ഥാന പാതയോരങ്ങള്‍ക്ക് 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ പൂട്ടണമെന്നായിരുന്നു സുപ്രിംകോടതിയുടെ മുന്‍ നിര്‍ദ്ദേശം. ഇതിലെ ദൂരപരിധി കുറച്ച് 220 മീറ്ററാക്കി. 20,000ത്തില്‍ താഴെ ജനസംഖ്യയുള്ള തദ്ദേശ ഭരണ പ്രദേശങ്ങളില്‍ വിധി നടപ്പാക്കുന്നതിന് ഇളവുണ്ട്. ലൈസന്‍സ് കാലാവധി തീരാത്തവര്‍ക്ക് സെപ്തംബര്‍ 30 വരെ മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നും സുപ്രിംകോടതി വിധിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News