ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രിംകോടതി; പ്രതിഷേധം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗം; ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും സുപ്രിംകോടതി

ദില്ലി : ഹര്‍ത്താല്‍ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം മൗലികാവകാശത്തില്‍ വരുന്നതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതിക്ക് ആകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹര്‍ത്താല്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി തീര്‍പ്പാക്കിയത്. 2012 മുതല്‍ 2015 വരെ കേരളത്തില്‍ 17 ഹര്‍ത്താലുകള്‍ നടന്നുവെന്നും ഇത് പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും കാട്ടിയായിരുന്നു ഹര്‍ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here