രാജ്യത്തെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു; വേദിയാകുന്നത് കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവം

തൃശൂര്‍ : രാജ്യത്തെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ തൃശ്ശൂരില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഏപ്രില്‍ ഒന്നിനു തുടങ്ങുന്ന കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവമാണ് ഇതിന് വേദിയൊരുക്കുന്നത്. ഉത്സവം പത്തു നാള്‍ നീളും. തൃശ്ശൂരില്‍ സാഹിത്യ അക്കാദമി അങ്കണത്തിലാണ് പുസ്തകോത്സവം.

ഗുഡ് വേഡ് ബുക്‌സ്, തിയോസഫിക്കല്‍ പബ്ലിഷേഴ്‌സ്, കൃഷ്ണ മൂര്‍ത്തി ഫൗണ്ടേഷന്‍, ഖന്ന ബുക്‌സ്, ഗീത പ്രസ്, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങിയ ദേശീയ പ്രസാധകര്‍ പങ്കെടുക്കും. കേരളത്തിലെ എല്ലാ പ്രധാന പ്രസാധകരും പുസ്തകോത്സവത്തിലേയ്ക്ക് എത്തുന്നതിനു പുറമേയാണിത്.

ഭാഷയുടെയും സാഹിത്യത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും ശാസ്ത്രത്തിന്റെയും സമഗ്രവായന സാധ്യമാക്കുന്നതായിരിക്കും പുസ്തകോത്സവമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും സെക്രട്ടറി ഡോ. കെപി മോഹനനും അറിയിച്ചു.

പുസ്തകോത്സവത്തോട് അനുബന്ധിച്ച് എഴുത്തരങ്ങ് സാംസ്‌കാരികോത്സവവും സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി അങ്കണത്തില്‍ ലക്ഷ്മണ്‍ ഗെയ്ക് വാദ് ഉദ്ഘാടനം ചെയ്യും. പത്താം തിയതി വരെ സാംസ്‌കാരികോത്സവത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here