കുഞ്ചാക്കോ ബോബനെ ഉമ്മവച്ച് പാര്‍വതി; അഭിനയിക്കുമ്പോള്‍ കാണുന്നത് ഭാര്യയുടെ മുഖമെന്ന് ചാക്കോച്ചന്‍; ടേക്ക് ഓഫിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഇരുവരും ജെബി ജംഗ്ഷനില്‍ I വീഡിയോ കാണാം

ജെബി ജംഗ്ഷനില്‍ കുഞ്ചാക്കോ ബോബനെ ഉമ്മ വച്ച് പാര്‍വതി. അഭിനയിക്കുമ്പോള്‍ നായികയ്ക്ക് പകരം ഭാര്യയെ കാണുമെന്ന് ചാക്കോച്ചന്റെ വിശദീരണം. ചാക്കോച്ചന്‍ പഠിച്ച കള്ളനെന്ന കമന്റിനെ കൈയ്യടിച്ച് താരങ്ങള്‍. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ചത്.

ടേക്ക് ഓഫ് സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച വിശേഷങ്ങളാണ് ഇരുവരും പങ്കുവച്ചത്. സമീറയും ഷഹീദും ഒത്തുള്ള സ്വകാര്യ രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. അഭിനയിക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ തുടങ്ങിയിട്ടും ചാക്കോച്ചന്‍ ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അതെന്നും പാര്‍വതി ജെബി ജംഗ്ഷനില്‍ പറഞ്ഞു.

എല്ലാവരും ഷൂട്ടിന് തയ്യാറായി. അഭിനയിച്ചുതുടങ്ങി. ചാക്കോച്ചന്റെ അടുത്തേക്കുവന്നു. എന്നാല്‍ ഉമ്മ വയ്ക്കാന്‍ മാത്രം ചാക്കോച്ചന്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ മുഖം മാറ്റിക്കളയും. താടിയും മീശയും നിറഞ്ഞ മുഖത്തെവിടെയോ ആണ് ഉമ്മ നല്‍കിയത്. ചാക്കോച്ചനെ ഉമ്മവച്ച് കഴിഞ്ഞപ്പോള്‍ കുറ്റബോധം തോന്നി. – പാര്‍വതി പറയുന്നു.

ചാക്കോച്ചന്റെ ഭാര്യ പ്രിയ തനിക്കും കൂടിയുള്ള ഭക്ഷണമാണ് കൊടുത്തുവിടുന്നത്. അടുത്ത ദിവസം ഭക്ഷണവുമായി സെറ്റില്‍ വന്നപ്പോള്‍ പ്രിയയോട് കാര്യം പറഞ്ഞു. സംവിധായകന്‍ മഹേഷ് ആണ് ഇതിന്റെയെല്ലാം കാരണമെന്ന് പ്രിയയോട് പറഞ്ഞതായും പാര്‍വതി ജെബി ജംഗ്ഷനില്‍ വിശദീകരിക്കുന്നു.

എന്നാല്‍ പാര്‍വതി പറയുന്നതിനെ കുഞ്ചാക്കോ ബോബന്‍ ജെബി ജംഗ്ഷനില്‍ ഖണ്ഡിക്കുന്നു. നായികാ കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്പോള്‍ മുന്നില്‍ ഭാര്യ പ്രിയയുടെ മുഖമാണ് സ്ഥാപിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. സഹോദര ബന്ധമാണെന്നും അതിനാല്‍ ഉമ്മ വയ്ക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ചാക്കോച്ചന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

ടേക്ക് ഓഫ് സിനിമയുടെ വിശേഷങ്ങളുമായാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും നായിക പാര്‍വതിയും ജെബി ജംഗ്ഷനില്‍ അതിഥികളായി എത്തിയത്. ടേക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണനും പരിപാടിയില്‍ അതിഥിയായി എത്തി. ടേക്ക് ഓഫിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ജെബി ജംഗ്ഷന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

ജെബി ജംഗ്ഷന്‍ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News