കോട്ടയം നസീര്‍ ചലച്ചിത്ര പിന്നണി ഗായകനാകുന്നു; അരങ്ങേറ്റം ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലൂടെ; ആഗ്രഹം യാഥാര്‍ഥ്യമാകുന്ന സന്തോഷത്തില്‍ മിമിക്രി കലാകാരന്‍

കൊച്ചി : സിനിമാ താരം കോട്ടയം നസീര്‍ പിന്നണി ഗായകനാകുന്നു. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലൂടെയാണ് നസീര്‍ ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. ടിറ്റോ കുര്യന്‍ രചിച്ച് അരുണ്‍ രാജ് ഈണം നല്‍കിയ ഗാനമാണ് നസീര്‍ ഈ ചിത്രത്തില്‍ പാടിയത്.

വര്‍ഷങ്ങളായുള്ള ആഗ്രഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് നസീര്‍. ആരും അവസരം തരാതിരുന്നതാണ് ഈ കഴിവ് പ്രകടമാക്കാന്‍ വൈകിയതെന്ന പരിഭവവും നസീറിനുണ്ട്. മീഡിയ സിറ്റി ഫിലിംസിന്റെ ബാനറില്‍ നജീബ് നിര്‍മിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് സാജു കൊടിയനാണ്. നസീറിനെക്കൂടാതെ ഇന്നസെന്റ്, രമേഷ് പിഷാരടി, കൊച്ചു പ്രേമന്‍ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News