വിജയ് മല്യയുടെ റോയല്‍ ചലഞ്ചേഴ്‌സിന് കഷ്ടകാലം; പൊന്നുംവില കൊടുത്ത ലോകേഷ് രാഹുലും പിന്മാറി; മുന്‍നിര താരങ്ങള്‍ പരുക്കിന്റെ പിടിയില്‍

ബംഗളുരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പത്താം സീസണ്‍ പടിവാതില്‍ നില്‍ക്കെ വിജയ് മല്യയുടെ റോയല്‍ ചാലഞ്ചേഴ്‌സിന് കഷ്ടകാലം. പൊന്നും വിലകൊടുത്തി വാങ്ങിയ ഒരു താരം കൂടി പരുക്ക് കാരണം ടീമില്‍ നിന്ന് പിന്മാറി. ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ ലോകേഷ് രാഹുലാണ് ടീമില്‍ നിന്ന് പിന്മാറിയത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ലോകേഷിന്റെയും പിന്മാറ്റം. കരിയറിലെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് രാഹുലിന്റെ സേവനം റോയല്‍ ചാലഞ്ചേഴ്‌സിന് നഷ്ടമാകുന്നത്. ഇന്ത്യയിലെ തുടര്‍ച്ചയായ 13 ടെസ്റ്റുകളാണ് രാഹുല്‍ കളിച്ചത്. വിശ്രമമില്ലാതെയുള്ള ഈ സീസണിലെ കളിയാണ് രാഹുലിന് വിനയായത്. ഇടത് തോളിനാണ് രാഹുലിന് പരുക്ക്.

പൂനെ ടെസ്റ്റിലാണ് രാഹുലിന് പരുക്കേറ്റത്. ചികിത്സക്കായി ലോകേഷ് രാഹുല്‍ ഉടന്‍ ഇംഗ്ലണ്ടിലേക്ക് പോകും. ഓസ്‌ട്രേലിയക്കെതിരായ 4 ടെസ്റ്റില്‍ 6 അര്‍ദ്ധ സെഞ്ച്വറി നേടിയി രാഹുലിന്റെ പിന്മാറ്റം ബാംഗ്ലൂര്‍ ടീമിനെ ഏറെ വലയ്ക്കുമെന്ന് തീര്‍ച്ചയാണ്. രാഹുല്‍ പിന്മാറുന്നതോടെ ക്രിസ് ഗെയ്‌ലിന് പുതിയ ഓപ്പണിംഗ് പങ്കാളിയെ തേടേണ്ടിവരും.

റാഞ്ചി ടെസ്റ്റിനിടെ തോളെല്ലിന് പരുക്കേറ്റ വിരാട് കോഹ്‌ലി ഏറെ താമസിയാതെ ടീമില്‍ മടങ്ങിയെത്തുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജ, മുരളി വിജയ് എന്നിവര്‍ക്കും പരുക്ക് മൂലം ഐപിഎല്‍ 10 സീസണിലെ മുഴുവന്‍ മത്സരങ്ങളും കളിക്കാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News