ഷാർജയിലേക്കു യാചകരെ കടത്തിയ ഗൂഢസംഘങ്ങൾ പിടിയിൽ; പൊലീസ് വലയിലുള്ളത് അറബ്-ഏഷ്യൻ സംഘങ്ങൾ

ഷാർജ: ഷാർജയിലേക്കു യാചകരെ കൊണ്ടുവരുന്ന അറബ്-ഏഷ്യൻ സംഘങ്ങൾ ഷാർജയിൽ പിടിയിലായി. സമ്പന്നരാജ്യം എന്ന പേരിൽ യുഎഇയിലേക്ക് യാചകരെ കയറ്റി വിടുന്ന ഗൂഢസംഘങ്ങളാണ് പൊലീസ് വലയിലായത്. 2017 വർഷത്തെ മറ്റുള്ളവരെ സഹായിക്കുന്ന വർഷമായി യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഈ പേരും പറഞ്ഞാണ് യാചകരെ യുഎഇയിലേക്കു കടത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ യുഎഇയിലും പുറംരാജ്യങ്ങിലും ഉള്ള സാമ്പത്തിക സഹായം അർഹിക്കുന്നവരെ സഹായിക്കാൻ വിപുലമായ പദ്ധതികളും നടപ്പിലായി. ഇതിന്റെ പേരും പറഞ്ഞാണ് ആഭ്യന്തര യുദ്ധമേഖലകളായ സിറിയ, ഇറാഖ്, ലിബിയ, പലസ്തീൻ പിന്നെ പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നും യാചകരായി ആളുകളെ കൊണ്ടുവരുന്നത്. യുഎഇ സമ്പന്ന രാജ്യമാണെന്നും അവിടെയുള്ള ജനങ്ങൾ ആർക്കും എത്ര പണവും നൽകും എന്നു പലരെയും വിശ്വസിപ്പിച്ചാണ് വിസയും ഭക്ഷണവും താമസവും നൽകി ആളെ കൊണ്ടുവന്നിരുന്നത്.

ബസ് സ്റ്റോപ്പ്, കാർ പാർക്കിംഗ്, ഫ് ളാറ്റുകളിൽ കൊണ്ടുപോയി പലതരം കള്ളക്കഥകളും ദയനീയമായി പറഞ്ഞു കൊണ്ടാണ് യാചന. ചിലർ കുടുംബത്തെയും കൂടെ കൊണ്ടുവരുന്നു. ഇതിൽ പലരെയും പൊലീസ് പിടികൂടിയപ്പോഴാണ് ഇതിനു പിന്നിൽ വലിയ ഗ്യാംഗ് പ്രവർത്തിക്കുന്ന കാര്യം പുറത്തുവന്നത് യാചിച്ചു ലഭിക്കുന്ന പണത്തിൽ നിന്നും 10 ശതമാനം മാത്രമേ തങ്ങൾക്കു ലഭിക്കുന്നുള്ളുവെന്നു അറസ്റ്റിലായവർ പറഞ്ഞു.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാചകരിൽ പാകിസ്താനിൽ നിന്നുള്ളവരാണ് കൂടുതൽ. ഇന്ത്യക്കാർ ആരും തന്നെ ഇല്ല. യാചന ഗൾഫ് രാജ്യങ്ങളിൽ ക്രിമിനൽ കുറ്റമായിട്ടാണ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here