വീടിന് മാതൃകയാക്കിയത് ക്ലോസറ്റ്: വ്യത്യസ്തനായി ഈ കൊറിയക്കാരന്‍

സ്വന്തമായി ഒരു വീട്, അല്ലെങ്കില്‍ ഒരു ഓഫീസ് നമ്മള്‍ മിക്കവരുടെയും സ്വപ്നമാണ്. വീടോ ഓഫീസോ ഹോട്ടലോ എന്തുമാകട്ടെ, ആരെയും ആകര്‍ഷിക്കുന്ന, ആവശ്യത്തിന് സൗകര്യങ്ങളുള്ള ഒരു മോഡലാകാം നമുക്ക് മനസിലുണ്ടാവുക. ഈ സ്വപ്ന സൗധത്തിന്റെ ഡിസൈന്‍ ക്ലോസറ്റിന്റെ മാതൃകയിലാണെന്ന് സങ്കല്‍പ്പിക്കാന്‍ പോലും ആര്‍ക്കു കഴിയില്ലല്ലോ. ഇവിടെയാണ് കൊറിയക്കാരുടെ വ്യത്യസ്ത ഭാവന.

പലര്‍ക്കും ഭാവനയില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ഈ മാതൃകയില്‍ താമസസ്ഥമൊരുക്കിയത് വേള്‍ഡ് ടോയ്‌ലറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന് സിംജേയ് ഡക്കാണ്. 4,508 ചതുരശ്രയടി വിസ്തീര്‍ണമാണ് ഈ ക്ലോസറ്റ് ഹൗസിനുള്ളത്. മാതൃകയിതാണെങ്കിലും എല്ലാ ആധുനിക സുഖസൗകര്യങ്ങളും ഈ മന്ദിരത്തിനകത്തുണ്ട്. നക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സ്വീകരണമുറിയും കിടപ്പുമുറികളും ഈ കെട്ടിടത്തിന്റെ സവിശേഷതയാണ്. ഗ്ലാസ് ഉപയോഗിച്ചാണ് വീടിന്റെ ഭിത്തി നിര്‍മിച്ചിരിക്കുന്നത്.

Toilet-House-2

ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള നടുമുറ്റവും പൂന്തോട്ടവുമാണ് ടോയ്‌ലറ്റ് ഹൗസിന്റെ മറ്റൊരു പ്രത്യേകത. തോട്ടത്തിലെ പൂ ചട്ടികള്‍ക്കെല്ലാം മാതൃക ക്ലോസറ്റ് തന്നെ. തോട്ടത്തിലെ വിവിധ പ്രതിമകളും ക്ലോസറ്റുമായി ബന്ധപ്പെട്ട മാതൃകയിലാണ്. 2007ല്‍ നിര്‍മിച്ച മിസ്റ്റര്‍ ടോയ്‌ലറ്റ് ഹൗസിനെ അധികൃതര്‍ മ്യൂസിയമായി അംഗീകരിച്ചിട്ടുണ്ട്. ധാരാളം സന്ദര്‍ശകരാണ് ഈ മ്യൂസിയം കാണാനെത്തുന്നത്.

Toilet-House-3

ലോകവ്യാപകമായി മികച്ച ശൗചാലയങ്ങള്‍ എന്ന ബോധവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു സിംജേയ് ഡക്ക് തന്റെ കെട്ടിടത്തിന് ക്ലോസറ്റ് മാതൃകയായി തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News