ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്; വോട്ടിങ്ങ് മെഷിന്‍ ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം

ദില്ലി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിങ്ങ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട്. മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പ്രശനം കണ്ടെത്തിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഏപ്രില്‍ 9ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ സജ്ജീകരിച്ച വോട്ടിങ് മെഷിനിലാണ് ക്രമക്കേട് കണ്ടെത്തിയത്. വോട്ടിങ്ങ് മെഷീനില്‍ വിവിപിഎടി മെഷീന്‍ ഘടിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഗുരുതര പ്രശനം കണ്ടത്. മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലിന സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മെഷീനില്‍ ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തിയപ്പോഴും നാലാമത്തെ ബട്ടണ്‍ അമര്‍ത്തിയപ്പോഴും വിവിപിഎടി മെഷീനിലെ പേപ്പര്‍ റിസ്പിറ്റില്‍ ബിജെപി സ്ഥാനര്‍ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ മെഷീല്‍ പൂര്‍ണ്ണ സജ്ജമല്ലാത്തതില്‍ ഉണ്ടായ പിഴവാണെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സലിന സിങ്ങ് പറഞ്ഞു. കൂടുതല്‍ വോട്ടിങ് മെഷീനുകളില്‍ പരിശോധന നടത്താതെ ഇലക്ടറല്‍ ഓഫീസര്‍ മടങ്ങുകയും ചെയ്തു.

മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ യുപി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് മായാവതിയും അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയത് ഗൗരവകരമെന്ന് കെജ്രിവാളും കോണ്‍ഗ്രസും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News