തോമസ് ചാണ്ടി മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിക്ക്; എൻസിപിയുടെ ആവശ്യം ഇടതുമുന്നണിയും മുഖ്യമന്ത്രിയും അംഗീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലു മണിക്ക് രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. എൻസിപിയിൽ നിന്നുള്ള എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ആ സ്ഥാനത്തേക്ക് തോമസ് ചാണ്ടി കടന്നു വന്നത്.

തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ഇന്നലെ എൽഡിഎഫിനു കത്ത് നൽകിയിരുന്നു. എൻസിപിയുടെ ആവശ്യം ഇടതുമുന്നണിയും മുഖ്യമന്ത്രിയും അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തേക്ക് സത്യപ്രതിജ്ഞ തീരുമാനിച്ചത്. കുട്ടനാടിൽ നിന്നുള്ള എംഎൽഎയാണ് തോമസ് ചാണ്ടി.

ഫോൺ കെണിയിൽ പെട്ട് എ.കെ ശശീന്ദ്രൻ ഗതാഗത മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് തോമസ് ചാണ്ടിക്ക് മന്ത്രിപദത്തിലേക്കുള്ള വഴി തെളിഞ്ഞത്. മംഗളം ചാനൽ പെൺകെണിയിൽ പെടുത്തി മന്ത്രിയെ രാജിവയ്പ്പിക്കുകയായിരുന്നു. മന്ത്രി പരാതിയുമായെത്തിയ വീട്ടമ്മയോട് അശ്ലീലം പറയുന്നതെന്ന രീതിയിൽ ചാനൽ പുറത്തുവിട്ട ടെലിഫോൺ സംഭാഷണത്തെ തുടർന്ന് ശശീന്ദ്രൻ സ്വയം രാജിവച്ച് ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News