
ഇനിമുതൽ യൂസ്ഡ് കാർ മാത്രമല്ല, യൂസ്ഡ് റോക്കറ്റ് എന്ന ആശയവും സാധ്യമാകുന്നു. ഉപയോഗിച്ച കാർ മിനുക്കിയും പുതുക്കിയും വിൽക്കുന്നതുപോലെ, ഒരിക്കൽ ഉപയോഗിച്ച റോക്കറ്റ് തിരിച്ചെത്തിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. യുഎസ് സ്‌പേസ് എക്‌സ് ഗവേഷണ കമ്പനിയിലെ ഒരുപറ്റം ശാസ്ത്രജ്ഞരാണ് യൂസ്ഡ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതിനു ശേഷം തിരിച്ചിറക്കിയത്.
2016 ഏപ്രിലിൽ വിക്ഷേപണത്തിനു ശേഷം കപ്പലിൽ തിരികെ ലാൻഡ് ചെയ്യിച്ച ഫാൽക്കൺ 9 എന്ന റോക്കറ്റാണ് റീസൈക്കിൾ ചെയ്തു വീണ്ടും വിക്ഷേപിച്ചത്. യൂസ്ഡ് റോക്കറ്റിന്റെ ലോകത്തിലെ തന്നെ ആദ്യ ദൗത്യമാണിത്. ബഹിരാകാശ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണെന്ന് സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക് പറഞ്ഞു.
ബഹിരാകാശ ഗവേഷണരംഗത്ത് വലിയ കുതിപ്പിന് കാരണമാകുന്ന അപൂർവ നേട്ടമാണ് ഈ പരീക്ഷണ വിജയം. കോടികൾ ചെലവിട്ട് വിക്ഷേപിക്കുന്ന ഒരു റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതിലൂടെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുത്തനെ കുറയ്ക്കാനും സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here