പുലിമുരുകന്റെ കളക്ഷൻ റെക്കോർഡ് തിരുത്തിക്കുറിച്ച് ഗ്രേറ്റ് ഫാദർ; ആദ്യദിന കളക്ഷൻ 4.31 കോടി രൂപ

കളക്ഷൻ റെക്കോർഡിന്റെ കാര്യത്തിൽ പുലിമുരുകനെയും കടത്തിവെട്ടി മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ. റിലീസ് ദിനത്തിലെ കളക്ഷൻ റെക്കോർഡ് ആണ് ഗ്രേറ്റ് ഫാദർ തിരുത്തിക്കുറിച്ചത്. റിലീസ് ചെയ്ത ഇന്നലെ 4.31 കോടി രൂപയാണ് ചിത്രം കേരളത്തിലെ ബോക്‌സ് ഓഫീസുകളിൽ നിന്ന് വാരിക്കൂട്ടിയത്. പുലിമുരുകന്റെ കളക്ഷൻ 4.05 കോടി രൂപയായിരുന്നു.

ആദ്യദിനം ഗ്രോസ് കളക്ഷൻ ആയി ഗ്രേറ്റ് ഫാദർ സ്വന്തമാക്കിയത് 4,31,46,345 രൂപയാണ്. പുലിമുരുകൻ നേടിയതാകട്ടെ 4.05 കോടി രൂപയും. 202 തീയറ്ററുകളിലായി 958 ഷോകളിൽ നിന്നാണ് ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡ് കളക്ഷൻ. രാത്രി വൈകിയുള്ള ഷോയും ഇതിൽ ഉൾപ്പെടും. ചിത്രത്തിന്റെ സഹനിർമാതാവ് പ്രിഥ്വിരാജ് ഫേസ്ബുക്കിലൂടെയാണ് കളക്ഷൻ റെക്കോർഡിന്റെ വാർത്ത പുറത്തുവിട്ടത്.

ചിത്രത്തിന്റെ ഒരു ചെറിയ രംഗം കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ ലീക്ക് ആയിരുന്നു. അതിനെയെല്ലാം അവഗണിച്ചും ആളുകൾ തീയറ്ററിലേക്കൊഴുകി. വൻ ഒരുക്കങ്ങളാണ് ചിത്രത്തെ സ്വീകരിക്കാൻ ആരാധകർ ഒരുക്കിയിരുന്നത്. ഒഫീഷ്യൽ ടീസറിനെ അനുകരിച്ച് ഒരു വീഡിയോയും ആരാധകർ തയ്യാറാക്കിയിരുന്നു.

നവാഗതനായ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. സ്‌നേഹ നായികയാവുന്ന ചിത്രത്തിൽ ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉറുമി, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News