ചൂട് കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം?

ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ശരീരചർമ്മത്തിനു പുറമെ മുടിയുടെ കാര്യത്തിലും ഒരു വില്ലനാണ്. മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ചൂട് കാലത്ത് നമ്മൾ അനുഭവിക്കേണ്ടി വരുക. എന്നാൽ ചില മാർഗങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം ശരിയായ ഭക്ഷണക്രമവും കൂടുതൽ വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളിൽ നിന്നും മുടിക്ക് മോചനം നൽകും എന്നാണ് പറയുന്നത്.

മുടിയിൽ ചൂടുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വേനലിൽ ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള സ്‌റ്റൈലിംഗ് വസ്തുക്കൾ വേനൽക്കാലത്ത് മുടിയെ കേടാക്കുകയാവും ചെയ്യുക.

വേനൽക്കാലത്ത് മുടിയിൽ കൂടുതലായി പൊടി എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ലതാണ്. ബ്ലീച്ച് പൗഡർ ചേർന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിനു പകരം സാധാരണ വെള്ളം മാത്രമേ മുടി കഴുകാൻ ഉപയോഗിക്കാവൂ.

ഓയിലുകൾ ചൂടാക്കി ഉപയോഗിക്കാം. വെളിച്ചെണ്ണ , ഒലീവ് ഓയിൽ, അവോക്കാഡോ ഇവയെല്ലാം മുടിക്കുള്ളിലേക്ക് എളുപ്പം ഇറങ്ങിചെല്ലും. പതിവുപോലെ തന്നെ മുടി ഷാംപൂ ചെയ്യാം. ഓയിൽ നല്ലതുപോലെ മുടിയിൽ മസാജു ചെയ്യുക.

തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയിൽ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയിൽ ഷവർ ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനിൽ നിന്നും സംരക്ഷണം നൽകും.

മുടിയിൽ മോയ്ചറൈസറിന്റെ ആവശ്യം ഏറ്റവും കൂടുതൽ വരുന്നത് വേനലിലാണ്. യുവി പ്രൊട്ടക്ടറുള്ള നല്ല മോയ്ചറൈസറുകൾ തന്നെ മുടിയിൽ ഉപയോഗിക്കാം.

മുടി അഴക് നലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം. കൂടുതൽ വെള്ളം കുടിക്കുന്നതും പഴവർഗങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നതും മുടിയെ കൂടുതൽ ഉറപ്പുള്ളതാക്കുന്നു.

കഠിനമായ വേനൽ ചൂട് മുടിക്ക് എന്നും ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ മുടി കോട്ടൺ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാൻ കാരണമാകുന്നു.

രാത്രിയിൽ മുടിയിൽ കണ്ടീഷണറുകളും മറ്റും ഉപയോഗിക്കുക. കണ്ടീഷണറുകൾ പുരട്ടി ടവൽ കൊണ്ട് രാത്രി മുഴുവൻ കെട്ടി വയ്ക്കാം.

വേനൽക്കാലത്ത് മുടി ഷോർട്ടായി സൂക്ഷിക്കുന്നത് നല്ലതാണ്. മുടിയുടെ കേടുവന്ന ഭാഗങ്ങൾ ആദ്യം വെട്ടിയൊതുക്കണം. വേനൽകാലത്ത് കഴിവതും മുടിയുടെ നീളം കുറയ്ക്കുന്നതാണ് നല്ലത്. മുടിക്കുണ്ടായ ഒട്ടേറെ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ ഷോർട്ട് ഹെയർ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News