ആരെയും ഞെട്ടിക്കുന്ന ചിത്രം; കൊടുംവിഷമുള്ള പാമ്പ് രണ്ട് വയസുകാരിക്ക് അരികില്‍

രണ്ട് വയസുകാരിയായ മകളുടെ ചിത്രമെടുക്കുമ്പോള്‍ ഫ്രെയിമിലേക്ക് ഇത്തരമൊരതിഥിയെ ഒരമ്മയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഓസ്‌ട്രേലിയക്കാരിയായ ബിയാന്‍കാ ഡിക്കിന്‍സണാണ് മകളുടെ ചിത്രത്തിന്റെ ഫ്രെയിമിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയത്. ഉഗ്രവിഷമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കായിരുന്നു ഈ അതിഥി. ഏറ്റവും വിഷമുള്ള പാമ്പുകളില്‍ രണ്ടാം സ്ഥാനമാണ് ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കിന് എന്നറിയുക.

മോളി എന്ന രണ്ട് വയസുകാരിയുടെ മുതിര്‍ന്ന സഹോദരങ്ങളെ കാത്തുനില്‍ക്കുന്നതിനിടെയാണ് കുട്ടിയുടെ ചിത്രമെടുക്കാന്‍ അമ്മ ബിയാന്‍കാ ഡിക്കിന്‍സണ്‍ തയ്യാറായത്. കമ്പിവേലിക്ക് സമീപം മകളെ നിര്‍ത്തി സുന്ദരമായ ഫ്രെയിം തയ്യാറാക്കി ക്യാമറയുടെ വ്യൂ ഫൈന്‍ഡറില്‍ക്കുടി നോക്കിയപ്പോഴാണ് ക്ഷണിക്കപ്പെടാത്ത അതിഥിയെ ബിയാന്‍കാ കണ്ടത്.

snake2

കാറ്റില്‍ പറന്നെത്തിയ ചെറിയ മരത്തടിയാണ് അതെന്ന് ആദ്യം കരുതിയ ബിയന്‍കാ പിന്നീട് ഞെട്ടി. മകളുടെ കാലില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഇഴഞ്ഞുനീങ്ങുന്നത് പാമ്പ്, അതും ഉഗ്ര വിഷമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക്. ഭയന്നുവിറച്ച ബിയാന്‍കയ്ക്ക് പിന്നീട് എന്താണ് ചെയ്തതെന്ന് ഓര്‍മയില്ല. വീട്ടിലെത്തി മുതിര്‍ന്ന കുട്ടികളോട് ഇക്കാര്യം പറയുമ്പോഴും ശ്വാസം നിലയ്ക്കുന്ന പോലെയാണ് തോന്നിയതെന്ന് ബിയാന്‍ക പറയുന്നു. പക്ഷേ ക്യാമറ പരിശോധിച്ച ബിയാന്‍കയും മക്കളും വീണ്ടും ഞെട്ടി.

അമ്പരപ്പിനിടെയാണെങ്കിലും ബിയാന്‍കയുടെ ക്യാമറയില്‍ പതിഞ്ഞത് സുന്ദരമായ ചിത്രം. മകളുടെയും പാമ്പിന്റെയും ചിത്രം ബിയാന്‍ക ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തു. ഇരുമാധ്യമങ്ങളിലും വൈറലായ ചിത്രങ്ങള്‍ ഇതിനോടകം പതിനായിരകണക്കിന് പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News