മലയാള സിനിമയില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു; അവസരങ്ങള്‍ക്കായി കൂടെ കിടക്കാന്‍ വിളിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി പാര്‍വതി

തിരുവനന്തപുരം : മലയാള സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് നടി പാര്‍വതി. സിനിമയില്‍ അവസരങ്ങള്‍ക്കായി കൂടെക്കിടക്കാന്‍ തന്നെയും വിളിച്ചിട്ടുണ്ടെന്നും പാര്‍വതി വെളിപ്പെടുത്തി. ടോക് ടൈം വിത്ത് ആര്‍ജെ മാത്തുക്കുട്ടി എന്ന റേഡിയോ ഷോയിലാണ് പാര്‍വതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

കൊച്ചിയില്‍ പ്രമുഖ നടി ക്രൂരമായി ഉപദ്രവിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നിരവധി നടിമാര്‍ സിനിമാലോകത്തെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തി. ഏറ്റവും ഒടുവിലാണ് ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികയായ പാര്‍വതി തനിക്ക് സിനിമാ മേഖലയില്‍ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുന്നത്.

അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സിനിമയില്‍ പെണ്‍കുട്ടികളെ ലൈംഗികതക്ക് വേണ്ടി വിളിക്കുന്ന പരിപാടി മലയാളത്തിലുണ്ടെന്ന് പാര്‍വതി സ്ഥിരീകരിക്കുന്നു. അത്തരത്തിലുളള സംഭവങ്ങളെ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലര്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് സമീപിച്ചു. ചിലര്‍ സിനിമയില്‍ നിലനില്‍ക്കാന്‍ മാര്‍ഗം പറഞ്ഞു തരാം എന്ന് പറഞ്ഞാണ് വന്നത്. – പാര്‍വതി പറയുന്നു.

ഇത്തരക്കാരുടെ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യം ഇല്ലായിരുന്നു. അതിനാലാണ് ആദ്യം കുറച്ചു സിനിമകള്‍ ചെയ്തതിനു ശേഷം കരിയറില്‍ നീണ്ട ഇടവേളയുണ്ടായത്. മറ്റു ഭാഷകളിലൊന്നും തനിക്ക് ഇങ്ങിനെ ഒരവസ്ഥ നേരിടേണ്ടി വന്നിട്ടില്ലെന്നും പാര്‍വതി തുറന്നുപറയുന്നു.

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഇംഗിതത്തിന് വഴങ്ങണമെന്ന് ശാഠ്യം പിടിക്കുന്ന ചിലര്‍ മലയാള സിനിമയില്‍ ഉണ്ട്. അവരെയൊക്കെ മറികടന്നു വേണം പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ ഇടം പിടിക്കാന്‍. ലൈഗികതയുടെ പ്രകടനം മാത്രമാണ് പുരുഷത്തം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുന്നത് ദു:ഖകരമാണെന്നും പാര്‍വതി പറഞ്ഞു.

വീഡിയോയ്ക്ക് കടപ്പാട് – ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News