സമീറയുടെ ഗര്‍ഭകാലം: അനുഭവങ്ങള്‍ പങ്കുവച്ച് പാര്‍വതി ജെബി ജംഗ്ഷനില്‍

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി യഥാര്‍ത്ഥ കലാകാരന്‍മാര്‍ ശരീരത്തെ നന്നായി ഉപയോഗിക്കുമെന്ന് നടി പാര്‍വതി. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ടേക്ക് ഓഫ് സിനിമയുടെ വിശേഷങ്ങള്‍ ജെബി ജംഗ്ഷനില്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പാര്‍വതി ഇക്കാര്യം പറഞ്ഞ്.

സമീറ എന്ന കഥാപാത്രത്തിന്റെ ഗര്‍ഭകാലം ചിത്രികരിക്കാന്‍ വേണ്ടി എടുത്ത പ്രയാസങ്ങളെക്കുറിച്ചും പാര്‍വതി പറഞ്ഞു. സിലിക്ക ജെല്ലി ഉപയോഗിച്ച വസ്തുകൊണ്ട് വയറിന് പിന്നില്‍ കെട്ടിവയ്ക്കുമെന്നും ഏകദേശം രണ്ടര കിലോ ഭാരമാണ് അതിനുണ്ടായിരുന്നതെന്നും പാര്‍വതി പറഞ്ഞു. പാക്ക്് അപ്പ് പറയുമ്പോള്‍ തന്നെ ആ കെട്ട് അഴിക്കുമെന്നും അപ്പോഴാണ് ഒരു ആശ്വാസം തോന്നിയിരുന്നതെന്നും പാര്‍വതി പറഞ്ഞു.

ചെറുപ്പം മുതലേ തനിക്ക് നല്ല കുമ്പ വയറുണ്ടെന്നും കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്തതാണ് അതെന്നും പാര്‍വതി തമാശരൂപേണ പരിപാടിയില്‍ പറഞ്ഞു.

പാര്‍വതിയ്‌ക്കൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും സംവിധായകന്‍ മഹേഷ് നാരായണനും പരിപാടിയില്‍ അതിഥിയായി എത്തി. ടേക്ക് ഓഫിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ജെബി ജംഗ്ഷന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News