വടകരയില്‍ ലീഗില്‍ നിന്നും കൂട്ടരാജി; സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ 50ഓളം പേരുടെ തീരുമാനം

കോഴിക്കോട്: വടകര താഴങ്ങാടിയില്‍ മുസ്ലീം ലീഗില്‍ നിന്നും കൂട്ടരാജി. 50ഓളം പേരാണ് ലീഗ് വിട്ട് സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് ലീഗ് വിട്ടത്. വടകരയില്‍ നടന്ന പൊതുയോഗത്തില്‍ ലീഗ് വിട്ടവര്‍ക്ക് സ്വീകരണം നല്‍കി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്വീകരണ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് അക്രമം അഴിച്ചുവിടുകയും ചെയ്തു. അക്രമത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഷംസുദ്ദീന്‍, സുനിര്‍, അനസ്, സാജിദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News