കളങ്കിത മാധ്യമ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തം; കൊച്ചി മംഗളം ഓഫീസിലേക്കും മാര്‍ച്ച്; പ്രവര്‍ത്തി അങ്ങേയറ്റം അപമാനകരമെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി : കളങ്കിത മാധ്യമ പ്രവര്‍ത്തനം നടത്തിയ മംഗളം ടെലിവിഷനെതിരെ പ്രതിഷേധം ശക്തം. മംഗളത്തിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ഹണി ട്രാപ്പ് നടത്തിയ മംഗളം ടെലിവിഷനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കോഴിക്കോടും നടന്നതിന്റെ തുടര്‍ച്ചയായാണ് കൊച്ചിയിലും പ്രതിഷേധം അരങ്ങേറിയത്.

മന്ത്രിയോ സര്‍ക്കാരോ അല്ല, മാധ്യമ ധര്‍മമാണ് വീണുപോയതെന്ന മുദ്രാവാക്യവുമായി എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വൈറ്റിലയിലെ ഓഫീസ് ഉപരോധിച്ചു. മംഗളത്തിന്റെ പ്രവര്‍ത്തി മാധ്യമ സമൂഹത്തിന് അങ്ങേയറ്റം അപമാനകരമായി. അവരൊരുക്കിയ കുഴിയില്‍ അവര്‍തന്നെ വീണുവെന്നും ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

റൂബര്‍ട്ട് മര്‍ഡോക്കിന്റെയും ന്യൂസ് ഓഫ് ദി വേള്‍ഡിന്റെയും അവസ്ഥ മംഗളം അധികൃതര്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഹണീ ട്രാപ്പായിരുന്നു ആ വലിയ സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് ഇടയാക്കിയതെന്നും സെബാസ്റ്റ്യന്‍ പോള്‍ ഓര്‍മിപ്പിച്ചു. പ്രതിഷേധ പ്രകടനത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News