സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കണോ; പെര്‍ഫ്യൂം അടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ ശരീരത്തില്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമിന്റെ ഗന്ധം മിനുട്ടുകള്‍ മാത്രം നിലനിന്നാല്‍ മതിയോ..? ദിവസം മുഴുവന്‍ ശരീരത്തെ സുഗന്ധ പൂരിതമാക്കുമെന്ന പെര്‍ഫ്യൂം പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍ ചില പൊടിക്കൈകളിലൂടെ നിങ്ങള്‍ക്കത് സാധ്യമാക്കാം.

1. വില കൂടിയ പെര്‍ഫ്യൂമുകള്‍ കുറേകാലം സൂക്ഷിക്കണമെങ്കില്‍ കൃത്യമായ സ്ഥലത്തു വേണം പെര്‍ഫ്യൂമുകള്‍ വയ്ക്കാന്‍. ചൂടില്‍ നിന്നും നേരിട്ടുളള സൂര്യപ്രകാശത്തില്‍ നിന്നും മാറ്റി വയ്ക്കണം.

2. ജോലിക്ക് പോകാന്‍ നേരമല്ല പെര്‍ഫ്യൂം ഉപയോഗിക്കേണ്ടത്. കുളി കഴിഞ്ഞാല്‍ ഉടന്‍ ഉപയോഗിക്കണം. നനവുളള ചര്‍മ്മം സുഗന്ധത്തെ നന്നായി ആഗിരണം ചെയ്യും.

3. തലയിലും പെര്‍ഫ്യൂം ഉപയോഗിക്കാം. പക്ഷെ നേരിട്ട് പെര്‍ഫ്യൂം തലയില്‍ അടിക്കരുത്. ബ്രഷില്‍ അടിച്ച് തലയില്‍ മെല്ലെ തേക്കുക. എന്നാല്‍ ആള്‍ക്കഹോള്‍ അടങ്ങിയ ചില പെര്‍ഫ്യൂമുകള്‍ മുടിയെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് പെര്‍ഫ്യൂം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

4. മണമില്ലാത്ത ബോഡി ലോഷന്‍ തേച്ചതിനു ശേഷം പെര്‍ഫ്യൂം ഉപയോഗിക്കുകയാണെങ്കില്‍ സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കും.

5. പെര്‍ഫ്യൂം കൈകളില്‍ അടിച്ചാല്‍ കൈ തിരുമ്മരുത്. സുഗന്ധം പോകും.

6. പെര്‍ഫ്യൂം സ്‌പ്രെ ചെയ്യാന്‍ ശരീരത്തില്‍ കൃത്യമായ സ്ഥലങ്ങളുണ്ട്. കൈകളില്‍, കഴുത്തില്‍, കാല്‍മുട്ടിനു പിന്നില്‍, കക്ഷത്ത്.

7. ഇടക്കിടെ പെര്‍ഫ്യൂം അടിക്കാന്‍ കുപ്പിയുമായി നടക്കേണ്ട കാര്യമില്ല. പഞ്ഞിയില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്ത് പഴ്‌സില്‍ സൂക്ഷിച്ചാല്‍ മതി.

8. വസ്ത്രം അലക്കി ഉണക്കി സൂക്ഷിക്കുമ്പോള്‍ ടിഷ്യൂ പേപ്പറില്‍ പെര്‍ഫ്യൂം അടിച്ച് വസ്ത്രങ്ങള്‍ക്കിടയില്‍ സുക്ഷിക്കുക. സുഗന്ധം നിലനില്‍ക്കും.

9. കസ്തൂരിയുടെ മണമുളള പെര്‍ഫ്യൂം ഏറെ നേരം നിണ്ടുനില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News