ലയനത്തിന് പിന്നാലെ നിബന്ധനകള്‍ കടുപ്പിച്ച് എസ്ബിഐ: മിനിമം ബാലന്‍സില്ലെങ്കില്‍ നൂറ് രൂപ വരെ പിഴ

ദില്ലി: എസ്ബിടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ലയിച്ചതിന് പിന്നാലെ എസ്ബിഐ നിബന്ധനകള്‍ കടുപ്പിച്ചു. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കും. എസ്ബിടി ഉപഭോക്താക്കളും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം.

ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും നഗരങ്ങളില്‍ മൂവായിരം രൂപയും അര്‍ദ്ധ നഗരങ്ങളില്‍ രണ്ടായിരം രൂപയും മെട്രോ നഗരങ്ങളില്‍ 5000 രൂപയുമാണ് ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം തുക. നിശ്ചിത തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഒരോ തവണയും ഇരുപത് മുതല്‍ നൂറ് രൂപ വരെ പിഴ ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചിരുന്നു. എസ്ബിടി അടക്കം എസ്ബിഐയില്‍ ലയിച്ച അഞ്ച് അനുബന്ധ ബാങ്ക് ഉപഭോക്താക്കളും ഈ മിനിമം തുക ഇനി മുതല്‍ നിലനിര്‍ത്തണം.

ജന്‍ധന്‍ അക്കൗണ്ടുകളും എടിഎമ്മുകളുടേയും പ്രവര്‍ത്തനുള്ള ചെലവ് കണ്ടെത്തുന്നതിനാണ് മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയത് എന്നാണ് എസ്ബിഐയുടെ അവകാശവാദം. മൂന്ന് തവണയില്‍ കൂടുതല്‍ പണമടച്ചാലോ പരിധിയില്‍ കൂടുതല്‍ എടിഎം ഇടപാട് നടത്തിയാലോ പണം ഈടാക്കും. കഴിഞ്ഞ വര്‍ഷം പതിനൊന്നായിരം രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ എസ്ബിഐ ലാഭം. ഇതിന് പുറമേയുള്ള പിഴ ഈടാക്കല്‍ നിര്‍ത്തലാക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News