മേക്കപ്പ് ഉപയോഗിക്കാതെ ഒരു സിനിമ; ബീഗം ജാന്‍ ശ്രദ്ധ നേടുന്നത് ഇങ്ങനെയും; തീരുമാനം സംവിധായകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

മേക്കപ്പ് ഇല്ലാത്ത സിനിമയെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ നാഷണല്‍ അവാര്‍ഡ് ജേതാവ് ശ്രിജിത് മുഖര്‍ജിക്ക് തന്റെ സിനിമയില്‍ മേക്അപ് ആവശ്യമില്ലെന്നാണ് പറഞ്ഞത്. സിനിമയുടെ പ്രധാന ആകര്‍ഷണമായ മേക്കപ്പ് പൂര്‍ണമായി ഒഴിവാക്കിയാണ് ശ്രിജിത് മുഖര്‍ജി ബോളിവുഡിലേക്കുള്ള അരങ്ങേറ്റം നടത്തിയത്.

വിദ്യാ ബാലന്‍ നായികയായി എത്തുന്ന ‘ബീഗം ജാന്‍’ വേശ്യാലയം നടത്തിപ്പുകാരിയുടെ കഥയാണ് പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം യഥാര്‍ത്ഥമായി തന്നെ ചിത്രീകരിക്കണമെന്നായിരുന്നു സംവിധായകന്റെ തീരുമാനം. അതുകൊണ്ടാണ് സിനിമയില്‍ നിന്നും മേക്കപ്പ് ഒഴിവാക്കിയത്.

 

ഷൂട്ടിംഗിനിടെ ചിലര്‍ മേക്കപ്പിടാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് പരിശോധനക്ക് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. നെയില്‍ പോളിഷ് പോലും ഉപയോഗിക്കരുതെന്നായിരുന്നു സംവിധായകന്റെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News