
തിരുവനന്തപുരം : കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതയേറ്റു. വൈകുന്നേരം നാലുമണിക്ക് രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സതാശിവം സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു.
കുട്ടനാട്ടില്‍ നിന്നും തുടര്‍ച്ചയായ മൂന്നാം തവണയാണ് തോമസ് ചാണ്ടി ജയിച്ചുകയറിയത്. എകെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്കാണ് മന്ത്രിസ്ഥാനം നല്‍കിയത്. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാളാണ് തോമസ് ചാണ്ടി. എകെ ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ആണ് തോമസ് ചാണ്ടിക്കും നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ചുമതല ഒഴിഞ്ഞ എകെ ശശീന്ദ്രന്‍, എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഇതോടെ ആലപ്പുഴ ജില്ലയില്‍ നിന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍ നാല് മന്ത്രിമാരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here