മുട്ടക്കൊതിയന്‍മാര്‍ സൂക്ഷിക്കുക; വിപണിയില്‍ വീണ്ടും ചൈനീസ് മുട്ട

കേരളത്തിലും തമിഴ്‌നാടിനും പിന്നാലെ വെസ്റ്റ് ബംഗാളിലാണ് ചൈനീസ് മുട്ടകളെപറ്റിയുളള ആശങ്കകള്‍ വ്യാപകമായിരിക്കുന്നത്. പരാതികള്‍ പെരുകിയതോെട കൊല്‍ക്കത്ത നഗരത്തിലടക്കം ആരോഗ്യ ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി. ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് ഭയന്ന് നിരവധിപ്പേര്‍ അധികൃതരെ സമീപിച്ച സാഹചര്യത്തിലാണ് പരിശോധന.

ചൈനീസ് മുട്ടകള്‍ വ്യാപകമായി വിറ്റഴിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുട്ട മൊത്തവ്യാപര കേന്ദേങ്ങളിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ കൃത്രിമമുട്ടയെന്ന സംശയത്തില്‍ നിരവധി മുട്ടകള്‍ പിടിച്ചെടുത്തു. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തതാണ് ചൈനീസ് മുട്ടകള്‍. ഗന്ധരഹിതമായ ഇത്തരം മുട്ടകള്‍ പൊട്ടിക്കുമ്പോള്‍ പ്ലാസ്റ്റിക് പോലെ പാട കാണുന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്.

വ്യാപാരകേന്ദ്രങ്ങളില്‍നിന്ന് പിടിച്ചെടുത്ത മുട്ടകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശാസ്ത്രീയപരിശോധനാ ഫലം ലഭിച്ചശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ വെസ്റ്റ് ബംഗാള്‍ ആരോഗ്യവകുപ്പ് മന്ത്രി അതില്‍ ഗോഷ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി പറഞ്ഞു.

സമാനമായ പരാതികളും പരിശോധനകളും കേരളത്തിലും നടന്നിരുന്നു. പക്ഷേ പ്ലാസ്റ്റിക് മുട്ടകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാജമുട്ടകള്‍ നിര്‍മ്മിക്കാന്‍ ഭാരിച്ച ചെലവ് വരുമെന്നാണ് വിദഗ്്ദ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പഴകിയതും രാസമാറ്റം സംഭവിച്ചതുമായ മുട്ടകളാണ് ആശങ്കകള്‍ സൃഷ്ടിക്കുന്നതെന്നാണ് നിഗമനം. എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News