ആധാര്‍ തോന്ന്യവാസം നടപ്പില്ല | ഹരീഷ് വാസുദേവന്‍

ആധാര്‍ സംബന്ധിച്ച് സുപ്രീംകോടതി വിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നുവെന്ന് പൗരാവകാശ പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ആ പ്രചാരണത്തിലൂടെ ആളുകളെക്കൊണ്ട് ആധാര്‍ എടുപ്പിയ്ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരും മാദ്ധ്യമങ്ങളും. ഇതിനെതിരേ പൗരാവകാശം ഔദാര്യമല്ലെന്നു കരുതുന്നവര് ഒന്നിക്കണമെന്നും ഹരീഷ് വാസുദേവന് ഫേസ്ബുക്ക് കുറിപ്പില്‍ നിര്‍ദ്ദേശിച്ചു.
ഒരു സര്‍വ്വീസിനും ആധാര്‍ നിയമപരമായി നിര്‍ബന്ധിക്കാന്‍ പാടില്ല. ആ ഉത്തരവ് അതേപടി നിലനില്‍ക്കുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ സ്റ്റേറ്റ് ബാങ്കില്‍ നിന്ന് വിളിച്ച് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കാന്‍ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് അറിയിച്ചു. അതിന്റെ പേരില്‍ ഏതെങ്കിലും സേവനം റദ്ദാക്കുന്നെങ്കില്‍ അത് രേഖാമൂലം നോട്ടീസ് തന്നശേഷമേ ചെയ്യാവൂ എന്നും പറഞ്ഞു. ഇതിനായി കോടതിയലക്ഷ്യം നേരിടാന്‍ ബാങ്കിനോട് പറഞ്ഞോളൂവെന്നും മറുപടി പറഞ്ഞു.

‘പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഈ വര്‍ഷം വരുമാന നികുതിയടയ്ക്കണം. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് റദ്ദാകുമെന്ന് കേള്‍ക്കുന്നു. അറിയിപ്പ് രേഖാമൂലം തരാതെ അങ്ങനെ വല്ലതും ചെയ്താല്‍ കോടതിയില്‍ ചോദ്യം ചെയ്യുകയേ വഴിയുള്ളൂ. ഗ്യാസ് കണക്ഷന്‍, റേഷന്‍ കാര്‍ഡ്, പി.എഫ് തുടങ്ങി എല്ലാത്തിനെയും ആധാര്‍ വിഴുങ്ങാന്‍ തുടങ്ങി. സുപ്രീംകോടതി വിധിയ്ക്ക് വിലയില്ലാത്ത നാട്ടില്‍ റൂള്‍ ഓഫ് ലോ നിയമവ്യവസ്ഥ ഇല്ല എന്നാണര്‍ത്ഥം. ജനാധിപത്യത്തെ കൊല്ലുന്നു എന്നതിന് ഇതിലധികം തെളിവ് ആവശ്യമില്ല.’ അദ്ദേഹം എഴുതുന്നു.
തത്വം പറയാം, കാര്യം നടക്കാന്‍ എന്തു ചെയ്യും? സുപ്രീംകോടതിവിധിയ്‌ക്കെതിരെ കോടതിയലക്ഷ്യം വന്നാല്‍ കേസെടുക്കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരമില്ല എന്നും ഉണ്ട് എന്നും വിധിയുണ്ട്. വിശാലഭരണഘടനാ ബെഞ്ചിന് കേസ് വിട്ടതോടെ ഫലത്തില്‍ സുപ്രീംകോടതി ആധാര്‍ കേസ് കൈവിട്ട അവസ്ഥയാണ്.

Aadhar-Card

കാര്യം നടക്കാന്‍ ഒന്നേയുള്ളൂ വഴി. സുപ്രീംകോടതിയോ പാര്‍ലമെന്റോ പറയും വരെ ആധാറില്‍ തലവെയ്ക്കില്ലെന്നും പൗരാവകാശം സ്റ്റേറ്റിന്റെ ഔദാര്യമല്ലെന്നും പൊരുതുമെന്നും കരുതുന്നവര്‍ ചേര്‍ന്ന് സംഘമാവുക ഓണ്‍ലൈനിലോ നേരിട്ടോ എവിടെയും. ഡിഫന്‍സ് സ്ട്രാറ്റജികള്‍ തീരുമാനിക്കുക. ഒരു സംഘം അഭിഭാഷകരെ ഈ വിഷയം പഠിപ്പിക്കാനും ഈ ദൗത്യം ഏറ്റെടുപ്പിക്കാനും ശ്രമിക്കുക.

പി.എഫ് ബോര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്കുകള്‍ തുടങ്ങി ആരുടെ നിയമലംഘനവും ഹൈക്കോടതിയില്‍ ഇടക്കാല വിധി ചോദിച്ച് ചെറുക്കുക. സുപ്രീംകോടതിവിധി നടപ്പാക്കാനായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് സൗജന്യനിയമ സഹായം ആവശ്യപ്പെടുക ഹരീഷ് വാസുദേവന്‍ നിര്‍ദ്ദേശിക്കുന്നു.  കുറച്ചു മെനക്കേടുണ്ട്, എന്നാലും തോല്‍ക്കാന്‍ പാടില്ലാത്ത യുദ്ധമാണിത്. ആധാര്‍ തോന്ന്യവാസം നടപ്പില്ല എന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News