പേരാമ്പ്രയില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകയുടെ വീട് ബോംബേറിഞ്ഞ് തകര്‍ത്തു

കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. മരുത്തോളി ഭാനുമതിയുടെ വീട് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് തകര്‍ത്തത്. ബോംബേറില്‍ വീടിന്റെ മുന്‍ഭാഗത്തെ ചുമരും ജനലും വാതിലും തകര്‍ന്നു. സിപിഐഎം ഈസ്റ്റ് പാലേരി ബ്രാഞ്ച് സെക്രട്ടറി എന്‍ രാജീവന്റെ സഹോദരിയാണ് ഭാനുമതി.

പേരാമ്പ്ര പാലേരിയില്‍ കഴിഞ്ഞ ഒരു മാസമായി തുടര്‍ച്ചയായ ആക്രമണമാണ് ആര്‍എസ്എസ് നടത്തുന്നത്. നേരത്തെ സിപിഐഎം ലോക്കല്‍ സെക്രട്ടറി വിശ്വന്‍ മാസ്റ്ററുടെ വീടും ലോക്കല്‍ കമ്മിറ്റി ഓഫീസും ബോംബെറിഞ്ഞ് തകര്‍ത്തിരുന്നു. സിപിഐഎം പ്രവര്‍ത്തക സുവര്‍ണ്ണയുടെ ജൈവ പച്ചക്കറി കൃഷിയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടി നശിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം ആദ്യം ശ്രീജേഷ്, ബൈജു എന്നീ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു കൊണ്ടായിരുന്നു ആര്‍എസ്എസ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News