തൃശൂര്‍ തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; ആറു കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും നഷ്ടപ്പെട്ടു; പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളെന്ന് സംശയം

തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ആറ് കിലോ സ്വര്‍ണവും രണ്ട് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടമായത്.കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടമുറിയുടെ ഷട്ടര്‍ കുത്തി തുറന്ന് മോഷണം നടന്നത്. ആറ് പേരടങ്ങുന്ന സംഘം ജ്വല്ലറിക്ക് മുന്നില്‍ നില്‍ക്കുന്നത് കണ്ടുവെന്ന് പൊലീസിന് മൊഴി ലഭിച്ചു. സ്വര്‍ണാഭരണ ശാലയ്ക്ക് സമീപത്തെ ഇറച്ചിക്കടയിലെ ജോലിക്കാരാണ് മൊഴി നല്‍കിയത്. ഇതര സംസ്ഥന തൊഴിലാളികളായിരുന്നു ഇവരെന്നും ഷട്ടര്‍ തുറന്നു കിടന്നതിനാല്‍ കടയില്‍ അറ്റകുറ്റപ്പണി നടക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതെന്നുമാണ് മൊഴി.

നാല് മണിയോടെ ആറ് പേരും കാറില്‍ രക്ഷപെട്ടതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സമീപത്തെ കടകളിലെ സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News