കണ്ടതില്‍ ഏറ്റവും സൗന്ദര്യം വിനായകനാണെന്ന് രജീഷ; നിറത്തിലല്ല, വ്യക്തിത്വത്തിലാണ് സൗന്ദര്യം

കൊച്ചി: താന്‍ കണ്ടതില്‍ ഏറ്റവും സൗന്ദര്യം നടന്‍ വിനായകനാണെന്ന് നടി രജീഷ. നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യം. വിനായകന് അത് വേണ്ടുവോളമുണ്ടെന്ന് രജീഷ് പറഞ്ഞു. കൊച്ചി നഗരസഭ നല്‍കിയ ആദരത്തിന് നന്ദി പറഞ്ഞ് സംസാരിക്കവെയാണ് രജീഷ ഇക്കാര്യം പറഞ്ഞത്.

സൗന്ദര്യക്രീമുകളുടെയും തലമുടി വളരുമെന്ന എണ്ണകളുടെയും പരസ്യത്തില്‍ അഭിനയിക്കില്ലെന്നും കഴിഞ്ഞദിവസം ഇത്തരമൊരു വാഗ്ദാനം നിരസിച്ചതായും രജീഷ വ്യക്തമാക്കി. ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടാന്‍ എളുപ്പമാണെന്നും സംസ്ഥാന അവാര്‍ഡ് നേടലാണ് ബുദ്ധിമുട്ടെന്നും പരിപാടിയില്‍ പങ്കെടുത്ത വിനായകന്‍ പറഞ്ഞു.

മേയര്‍ സൗമിനി ജയിന്‍ ഇരുവര്‍ക്കും നഗരസഭയുടെ ഉപഹാരം നല്‍കി. നടന്‍ മണികണ്ഠനുവേണ്ടി സഹോദരന്‍ ഗണേഷും സംവിധായകന്‍ രാജീവ് രവിക്കുവേണ്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍േപഴ്‌സണ്‍ ഡോ. പൂര്‍ണിമ നാരായണനും ഉപഹാരം ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, പ്രതിപക്ഷാംഗങ്ങളായ കെ.ജെ ആന്റണി, ഷീബാലാല്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News