യുഡിഎഫിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി: ‘ഭായി ഭായി’ നയം സിപിഐഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍; വിപ്പിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കൊല്ലം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. പഞ്ചായത്തിലെ ഏക ബിജെപി പഞ്ചായത്ത് അംഗത്തിന് നല്‍കിയ വിപ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു.

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി ഐവര്‍കാല ദിലീപിനെ തോല്‍പിക്കാനാണ് ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രസാദ് ഒരു വോട്ടിന് ജയിച്ചു. ബിജെപി ജില്ലാ നേതൃത്വവും കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയും ഒത്തുകളിച്ചാണ് വിപ്പ് നല്‍കിയത്. വിപ്പ് നല്‍കാന്‍ കുന്നത്തൂര്‍ കമ്മിറ്റിക്ക് നിയമപരമായി സാധ്യമല്ല. എന്നാല്‍ ഈ കടുംവെട്ടിന് കാരണം ഒരു ന്യുനപക്ഷകാരന്‍ പ്രസിഡന്റാവുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വം അറിയിച്ചത്.

BJP-CONGRESS

അതേസമയം, തങ്ങളുടെ അനുവാദത്തോടെയല്ല, വനിതാ അംഗം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്നാരോപിച്ച് ബിജെപി പഞ്ചായത്ത് അംഗം രേണുകയെ സസ്പന്റ് ചെയ്യ്തിരുന്നു. ബിജെപി നേതൃത്വത്തിന്റെ ഇരട്ടതാപ്പു മൂലം വനിതാ അംഗം സംശയത്തിന്റെ നിഴലിലായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ബിജെപി കോണ്‍ഗ്രസ് ബന്ധം തെളിയിക്കുന്ന രേഖ വിപ്പിന്റെ രൂപത്തില്‍ പുറത്തായത്. തെരഞ്ഞെടുപ്പില്‍ സിപിഐ വിട്ടു നിന്നിരുന്നു. ഈ അവസരമാണ് കോണ്‍ഗ്രസും ബിജെപിയും ഇരുമെയ്യാണെങ്കിലും ഒരു മനസോടെ മുതലാക്കിയത്. കോണ്‍ഗ്രസിന്റെ കപട മതേതരത്വം മുഖമാണിപ്പോള്‍ പൊളിഞ്ഞത്.

പഞ്ചായത്തംഗത്തിനെതിരെയുള്ള കുമ്മനത്തിന്റെ സസ്പന്‍ഷന്‍ ആര്‍എസ്എസ് നേതൃത്വം ഇടപ്പെട്ട് മരവിപ്പിക്കുയും ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ബിജെപിയും ബിജെപിയുടെ വോട്ട് വാങ്ങി പ്രസിഡന്റ് സ്ഥാനം നേടിയ കോണ്‍ഗ്രസും ഭായി ഭായി നയവുമായി മുന്നോട്ടു പോകുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടും ബിജെപി, കൊല്ലം കുന്നത്തൂരില്‍ തിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel