ഇരട്ടക്കുട്ടികളുടെ ഗൃഹപ്രവേശനം ആഘോഷമാക്കാന്‍ കരണ്‍ ജോഹര്‍: പിന്തുണയുമായി ഗൗരി ഖാന്‍

തന്റെ ഇരട്ടക്കുട്ടികളുടെ ഗൃഹപ്രവേശനം ആഘോഷമാക്കാന്‍ തന്നെയാണ് ബോളിവുഡിന്റെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറിന്റെ തീരുമാനം. തൊട്ടിലും കളിപ്പാട്ടങ്ങളുമടങ്ങിയ മനോഹരമായ നഴ്‌സറിയാണ് കരണ്‍ കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്. ഷാരുഖ് ഖാന്റെ ഭാര്യയും അടുത്ത സുഹൃത്തുമായ ഗൗരി ഖാനാണ് നഴ്‌സറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മനോഹരമായ നഴ്‌സറിയുടെ ചിത്രങ്ങള്‍ കരണ്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

karan-1

karan

വാടകഗര്‍ഭപാത്രത്തിലൂടെ അച്ഛനാവുക എന്ന കരണ്‍ ജോഹറിന്റെ ആഗ്രഹത്തിന് ഏറ്റവും അധികം പിന്തുണ നല്‍കിയത് ഷാരൂഖ് ഖാനും ഗൗരിയുമായിരുന്നു. ഷാരൂഖ്, ഗൗരി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ് അബ്രാം ജനിച്ചതും വാടക ഗര്‍ഭപാത്രത്തിലായിരുന്നു. ഫെബ്രൂവരി ഏഴിനാണ് കരണ്‍ ജോഹറിന്റെ മക്കള്‍ ജനിച്ചത്. രൂഹി ജോഹര്‍, യഷ് ജോഹര്‍ എന്നിങ്ങനെയാണ് കരണ്‍ മക്കള്‍ക്ക് പേരിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News