മൂന്നു മാസങ്ങള്‍ക്ക് ശേഷം ബോബ് ഡിലന്‍ നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചു

പ്രഖ്യാപനം നടത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബോബ് ഡിലന്‍ സ്വീകരിച്ചു. സ്റ്റോക്‌ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അക്കാഡമി അംഗങ്ങളും ബോബ് ഡിലനും മാത്രമാണ് പങ്കെടുത്തത്. ഡിലന്റെ അഭ്യര്‍ത്ഥനമാനിച്ച് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം ജേതാക്കള്‍ നടത്തുന്ന പ്രസംഗം ഡിലന്‍ റെക്കോഡ് ചെയ്ത് അക്കാദമിക്ക് കൈമാറും. പുരസ്‌കാരം സ്വീകരിച്ച് പ്രസംഗം നടത്തണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ 8.7 ലക്ഷം ഡോളറിന്റെ സമ്മാനത്തുക ഡിലന് പിന്നീടാകും കൈമാറുക. നേരത്തെ ഡിസംബറില്‍ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചയുടന്‍ ഡിലന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ബോബ് ഡിലനു നല്‍കിയതും വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News