ബീഫ് വിഷയത്തില്‍ മലപ്പുറത്ത് ബിജെപിയുടെ ഇരട്ടത്താപ്പ്: വിജയിപ്പിച്ചാല്‍ നല്ല ബീഫ് നല്‍കാമെന്ന് ശ്രീപ്രകാശിന്റെ വാഗ്ദാനം; ഗുണമേന്‍മയുളള ബീഫ് കടകള്‍ തുടങ്ങും

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബീഫ് വിഷയം ചര്‍ച്ചയാക്കി ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അറവുശാലകളില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന് ശ്രീപ്രകാശ് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഗുണമേന്‍മയുളള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ശ്രീപ്രകാശ് പറഞ്ഞു. ദേശീയ തലത്തില്‍ ഗോവധത്തിനും ബീഫിനും എതിരായ നിലപാട് ബിജെപി കടുപ്പിക്കുമ്പോഴാണ് മലപ്പുറത്തെ നിലപാട് മാറ്റമെന്നത് പ്രസക്തമാണ്.

നേരത്തേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് വിഷയത്തില്‍ ബിജെപി തന്ത്രം മാറ്റി പിടിച്ചിരുന്നു. വിജയിപ്പിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്നും അതുകൊണ്ട് തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു അവിടെ ബിജെപി ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News